സൗദി: നവജാതശിശുവിന്‍റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം. മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവുമുണ്ടായത്. നഴ്‌സുമാരുടെ ക്രുരത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.
വീഡിയോ പുറത്തു വന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ നഴ്‌സുമാരെ കണ്ടെത്തി ആശുപത്രിയില്‍ നിന്ന് പുറത്താക്കി. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും മറ്റു വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാവാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസമായി. നഴ്‌സുമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചുകൊണ്ട് ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമമാണ്. വീഡിയോ പുറത്ത് വന്നതോടെയാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലും ഈ ക്രൂരത അറിയുന്നത്.

