ക്യാന്‍സര്‍ ചികില്‍സയില്‍ വിപ്ലവാത്മകമായ മാറ്റംകൊണ്ടുവരുന്ന കണ്ടുപിടിത്തം വൈദ്യശാസ്ത്രത്തിന് ഏറെ പ്രതീക്ഷയേകുന്നു. ഗവേഷകര്‍ വികസിപ്പിച്ചെടുത്ത രാസ സംയുക്തം കുത്തിവെച്ചാല്‍, ക്യാന്‍സര്‍ കോശങ്ങള്‍ രണ്ടു മണിക്കൂറിനകം നശിക്കുമത്രെ. നൈട്രോബെന്‍സാല്‍ഡീഹൈഡ് എന്ന രാസ സംയുക്തമാണ് കുത്തിവെയ്പ്പിനായി ഉപയോഗിക്കുന്നത്. കുത്തിവെയ്പ്പിനുശേഷം ശരീരകലകളില്‍വെച്ച് ഈ രാസസംയുക്തം ഇല്ലാതാകുമെന്നതാണ് ഈ രീതിയുടെ ഏറ്റവും പ്രധാന സവിശേഷത. അതായത് ചാവേര്‍ ബോംബാക്രമണം പോലെയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച് സ്വയം ഇല്ലാതാകുന്നതാണ് ഈ രാസസംയുക്തം. ഈ രാസസംയുക്തം ശരീരത്തിലെത്തി കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളില്‍ 95 ശതമാനം ക്യാന്‍സര്‍ കോശങ്ങളും നശിക്കും. ബാക്കിയുള്ളവ, അധികം വൈകാതെ തന്നെ നശിച്ചുപോകുകയും ചെയ്യും. ക്യാന്‍സര്‍ ചികില്‍സയില്‍ കൂടുതല്‍ കൃത്യതയും അതുവഴി പൂര്‍ണ വിജയകരമാക്കാനും സഹായിക്കുന്നതാണ് ഈ രീതി. അമേരിക്കയിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ മാത്യൂ ജിഡോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുന്നത്. സ്തനാര്‍ബുദ രോഗികളില്‍ ഈ രീതി ഉപയോഗിച്ച് നടത്തിയ പരീക്ഷണം വന്‍ വിജയകരമായിരുന്നുവെന്നാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്. നിലവിലുള്ള കീമോ തെറാപ്പി ചികില്‍സ മൂലം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളും പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നുണ്ട്. കൂടാതെ കീമോ തെറാപ്പി വഴി, ക്യാന്‍സര്‍ ഇല്ലാത്ത കോശങ്ങളും നശിച്ചുപോകുന്നുണ്ട്. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ പുതിയ രീതി സഹായിക്കും. പുതിയ ചികില്‍സാ രീതിയെക്കുറിച്ചുള്ള കണ്ടെത്താല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ കോശം നശിപ്പിക്കാന്‍ ഒരു ചാവേര്‍!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
