Asianet News MalayalamAsianet News Malayalam

ഭീമന്‍ കാബേജുമായി ഒമ്പതുവയസ്സുകാരി; സമ്മാനമായി 70,000 രൂപ!

ആവശ്യത്തിന് വെള്ളവും വളവും മാത്രമാണ് തങ്ങള്‍ ചെടിക്ക് നല്‍കിയതെന്നും എന്നാല്‍ ഈ വിളവ് തങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും ലിലിയുടെ അമ്മ മേഗന്‍ റീസ് പറഞ്ഞു. 

nine year old girl got 70000 rupees for giant cabbage
Author
Pennsylvania, First Published Jan 27, 2019, 6:09 PM IST

പെന്‍സില്‍വാനിയ: ഭീമന്‍ കാബേജ് കൃഷി ചെയ്ത ഒമ്പതുവയസ്സുകാരിയാണ് ഇപ്പോള്‍ അമേരിക്കയിലെ കര്‍ഷകപ്രേമികള്‍ക്കിടയിലെ താരം. വീട്ടുവളപ്പില്‍ മാതാപിതാക്കളുടെ സഹായത്തോടെയായിരുന്നു ലിലി റീസ് എന്ന കൊച്ചുമിടുക്കിയുടെ കൃഷി. 

വളരെ സാധാരണമായ രീതിയിലായിരുന്നു ലിലിയുടെ കൃഷി. വിത്ത് നട്ടതിന് ശേഷം എന്നും മുടങ്ങാതെ വെള്ളമൊഴിക്കും. മറ്റ് ചെടികള്‍ക്കെല്ലാം ചെയ്യുന്നത് പോലെ തന്നെ വളപ്രയോഗവും നടത്തി. പുതിയതായി ഒന്നും ചെയ്തില്ല. എന്നാല്‍ ലിലിയേയും വീട്ടുകാരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു കാബേജിന്റെ വളര്‍ച്ച. ഓരോ ദിവസം കൂടുംതോറും കാബേജ് വലുതായിവന്നു. ഒടുവില്‍ പറിക്കാന്‍ പാകമായപ്പോഴാണ് പെന്‍സില്‍വാനിയയിലെ കര്‍ഷകരുടെ മേളയെ കുറിച്ച് അറിഞ്ഞത്. 

അങ്ങനെയാണ് ഭീമന്‍ കാബേജുമായി ലിലി മേളയ്‌ക്കെത്തിയത്. അത്യപൂര്‍വ്വമായ കാബേജ് കണ്ടവരെല്ലാം അത്ഭുതം പങ്കിട്ടു. വൈകാതെ തന്നെ ലിലിയും ലിലിയുടെ കാബേജും വാര്‍ത്തകളിലും ഇടം നേടി. മേളയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുകര്‍ഷകയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനവും ലഭിച്ചു. 70,000 രൂപയുടെ ക്യാഷ് പ്രൈസായിരുന്നു സമ്മാനം. 

ആവശ്യത്തിന് വെള്ളവും വളവും മാത്രമാണ് തങ്ങള്‍ ചെടിക്ക് നല്‍കിയതെന്നും എന്നാല്‍ ഈ വിളവ് തങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും ലിലിയുടെ അമ്മ മേഗന്‍ റീസ് പറഞ്ഞു. കൃഷിയില്‍ തല്‍പരയായ ലിലി തുടര്‍ന്നും തന്റെ കാര്‍ഷികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭിച്ച സമ്മാനം തനിക്ക് വലിയ പ്രചോദനം നല്‍കിയെന്നും ലിലി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios