ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്വാദും ഗുണങ്ങളുമുണ്ട്. ഇന്നത്തെ സാലഡ് ഫെസ്റ്റിൽ രുചിയൂറും സോയാബീൻ സാലഡ് ആണ് പരിചയപ്പെടുത്തുന്നത്. റെസിപ്പി അറിയാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

സോയാബീൻ-1/2 കപ്പ്

സവാള- 2 സ്പൂൺ

മല്ലിയില- 2 സ്പൂൺ

തൈര്- 1 സ്പൂൺ

ടൊമാറ്റോ-2 എണ്ണം 

ഉപ്പ് -1/2 സ്പൂൺ

വെള്ളരിക്ക-1/2 കപ്പ്

തയ്യാറാക്കുന്ന വിധം

സോയാബീൻ നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ആവിയിൽ ഒന്ന് വേവിച്ചെടുത്താൽ നന്നായിരിക്കും. അതിനുശേഷം സവാള ചെറുതായി അരിഞ്ഞത്, മല്ലിയില, തൈര്, ടൊമാറ്റോ, കുറച്ചു വെള്ളരിക്ക അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു സാലഡ് ഏത് സമയത്തും കഴിക്കാൻ നല്ലതാണ്.