വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ചിന്റെ ഗുണം പൂര്‍ണമായും ലഭ്യമാക്കുന്ന തരത്തിലുള്ള ഒരു പാനീയത്തെക്കുറിച്ചാണ് പറയുന്നത്. ഈ ഓറഞ്ച് പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അര കപ്പ് ഫ്രഷ് ഓറഞ്ച് ജ്യൂസ്
രണ്ടു കപ്പ് വെള്ളം
അര ടീസ്‌പൂണ്‍ അപ്പക്കാരം
രണ്ടു ടീസ്‌പൂണ്‍ തേന്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ്, വെള്ളം, അപ്പക്കാരം എന്നിവയെടുത്ത് നന്നായി ഇളക്കുക. അപ്പക്കാരം പൂര്‍ണമായും അലിഞ്ഞു ചേരുന്നതുവരെ ഇളക്കണം. അതിനുശേഷം തേന്‍ ചേര്‍ക്കുക. നല്ല ചൂടുള്ള സമയമാണെങ്കില്‍ ഐസ് കൂടി ഉപയോഗിച്ചു കുടിക്കാം.
വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഓറഞ്ച് പാനീയം നിര്‍ജ്ജലീകരണം തടയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമാണ്. ശരീരത്തിലെ സോഡിയം പൊട്ടാസ്യം എന്നിവയുടെ തോത് ഉയര്‍ത്തി, നല്ല ഊര്‍ജ്ജവും ഉന്‍മേഷവും പകരും. കൂടാതെ ഇതില്‍ ചേര്‍ക്കുന്ന അപ്പക്കാരം ശരീരത്തിലെ ക്ഷാരഗുണം ക്രമപ്പെടുത്തുകയും ചെയ്യും.
