കുട്ടികള്‍ ജനിച്ചു ആദ്യ നാളുകളിലാണ് കൂടുതല്‍ പേരും മരിക്കുന്നത്. അണുബാധ മൂലമാണ് കൂടുതല്‍ കുട്ടികളും മരിക്കുന്നത്. 2013ല്‍ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്ക് പ്രകാരം 12.6 ലക്ഷം കുട്ടികളാണ് മരിച്ചത്. ഇതില്‍ 57 ശതമാനവും ജനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മരിച്ചത്. അണുബാധയും, ജനിച്ചസമയത്തെ തൂക്കക്കുറവുമാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായിട്ടുള്ളത്. ശ്വാസകോശത്തിലെ അണുബാധ മൂലമുള്ള ന്യൂമോണിയയും ശിശുമരണനിരക്ക് വര്‍ദ്ദിപ്പിക്കുന്നു. രാജ്യത്ത് പ്രതിവര്‍ഷം 3.87 ലക്ഷം കുട്ടികള്‍ ന്യൂമോണിയ മൂലം മരിക്കുന്നതായാണ് ആരോഗ്യമന്ത്രി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്. 2013ലെ രജിസ്‌ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ കണക്ക് പ്രകാരം 1000 കുട്ടികള്‍ ജനിക്കുന്നതില്‍ 40 പേര്‍ മരണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.