ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കണം. കാരണം ഡിസ്പെറെണിയ എന്ന രോ​ഗത്തിന്റെ ലക്ഷണമാണ് അതെന്നാണ് മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നത്.

ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കണം. കാരണം ഡിസ്പെറെണിയ എന്ന രോ​ഗത്തിന്റെ ലക്ഷണമാണ് അതെന്നാണ് മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷമോ അതിന് മുമ്പോ തോന്നുന്ന വേദന ഡിസ്പെറെണിയ എന്ന രോ​ഗത്തിന്റെ ആ​ദ്യ ലക്ഷണമാണെന്ന് അദ്ദേഹം പറയുന്നു. ജനനേന്ദ്രിയത്തിലാണ് ഈ വേദന സാധാരണ കാണുന്നതെങ്കിലും ഇത് യോനിക്കുള്ളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെക്സിനു ശേഷം ദീര്‍ഘനേരം നിലനില്‍ക്കുന്ന പുകച്ചിലോ അസ്വസ്ഥതയോ ആണ് ഇതിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇതിനു പിന്നില്‍ ശാരീരികമാനസികലക്ഷണങ്ങള്‍ ഒരുപാട് ഉണ്ടെന്നാണു അദ്ദേഹം പറയുന്നത്. ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാതെ വരിക, അണുബാധ, എരിച്ചില്‍, മുറിവുകള്‍ തുടങ്ങി ഈസ്ട്രജന്‍ അളവ് കുറയുന്നതു വരെ ഇതിനു പിന്നിലെ കാരണങ്ങളാണ്. എന്നാല്‍ വേദന കഠിനമായി അനുഭവപ്പെടുന്നത് ഒരുപക്ഷേ എൻഡോമെട്രിയോസിസ്, ഒവേറിയന്‍ സിസ്റ്റ്, ഫൈബ്രോയ്ഡ്, കാന്‍സര്‍ എന്നിവയുടെ ലക്ഷണവുമാകാം. 

പുരുഷന്മാരില്‍ ഡിസ്പെറെണിയ ലക്ഷണം തോന്നുന്നത് കൂടുതലും ബീജങ്ങള്‍ പുറത്തുവരുന്ന അവസരത്തിലാണെന്നും അദ്ദേഹം പറയുന്നു. ഇനി എങ്ങനെ തടയാമെന്നാണല്ലോ നിങ്ങൾ ചിന്തിക്കുന്നത്. ലൂബ്രിക്കേഷന്റെ കുറവ് തന്നെയാണ് ഇതിന് പ്രധാനകാരണവും. ലൂബ്രിക്കേഷന്‍ ഇല്ലാത്തവര്‍ അതിനായി എന്തെങ്കിലും പ്രതിവിധികള്‍ തേടുന്നത് നന്നായിരിക്കും. ഡിസ്പെറെണിയ ലക്ഷണങ്ങള്‍ മറ്റെന്തെങ്കിലും രോഗത്തിന്റെ ആദ്യ ലക്ഷണമാകാം. ഡോക്ടറിനെ കണ്ട് പ്രതിവിധി തേടുകയാണ് വേണ്ടതെന്ന് ഡൽഹിയിലെ സെക്സോളജിസ്റ്റ് ഡോ.വിനോദ് റെയ്ന പറയുന്നു.