വളരെ വിലക്കുറവില്‍ നല്ല ഭക്ഷണം കിട്ടും, എന്നാല്‍ എത്തുന്നവര്‍ നഗ്നരായി എത്തണം. പാരീസിലാണ് ഈ റെസ്റ്റോറന്‍റ്. പാരീസിലെ തിരക്കേറിയ തെരുവിലാണ് ഓ,നാച്യൂറല്‍ എന്ന റസ്റ്റോറന്‍റ്. ഈ റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ നമ്മള്‍ നഗ്നരാകണമെന്ന് മാത്രം. ലണ്ടനില്‍ നേരത്തെ നൂഡ് റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു.
ജനങ്ങളില്‍ നിന്നും കാര്യമായ പ്രതികരണം ലഭിക്കാഞ്ഞതോടെ അത് പൂട്ടേണ്ടി വന്നു. എന്നാല്‍ പാരീസിലെ ഈ റസ്റ്റോറന്റിന് ആ അവസ്ഥ ഉണ്ടാകില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. ആദ്യ ദിനങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ക്‌ളാസിക് ഫ്രഞ്ച് ഭക്ഷണങ്ങളാണ് റസ്റ്റോറന്റിലെ മെനുവിലെ പ്രധാന ഐറ്റങ്ങള്‍. വിലയും കുറവ്.
നല്ല ആംബിയന്‍സും. റസ്റ്റോറന്റില്‍ എത്തിയാല്‍ ആദ്യം നമ്മള്‍ ഡ്രസിംഗ് റൂമിലേക്ക് പോകണം. അവിടെ വെച്ച് ഡ്രസ് അഴിക്കണം. ചേഞ്ചിംഗ് റൂമില്‍ നിങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം ഉണ്ട്. ഒരു വെളുത്ത കര്‍ട്ടന് അപ്പുറം ഭക്ഷണത്തിന് വേണ്ടി മാത്രം ഉള്ളതാണ്.
പൂര്‍ണ്ണ നഗ്‌നരായി ഒരു ചെരുപ്പ് മാത്രം ധരിച്ചേ റസ്റ്റോറന്റില്‍ പ്രവേശനമുള്ളു. പൂര്‍ണ്ണനഗ്‌നരായി ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന ആളുകളെയാണ് നമുക്ക് ഇഴിടെ കാണാന്‍ കഴിയുന്നത്.
