ലിവൈസിന്‍റെ പരസ്യത്തില്‍ ആദ്യമായാണ്  കേരളത്തില്‍ നിന്നും ഒരു നായിക അഭിനയിച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന നടിയെന്ന് വേണമെങ്കില്‍ പാര്‍വതിയെ പറയാം. പാര്‍വതിയുടെ അഭിപ്രായങ്ങളും ആശയങ്ങളും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ലിവൈസിന്‍റെ പരസ്യത്തില്‍ താരം എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്‍റെ ആശയങ്ങളെ ആത്മവിശ്വാസത്തോടെ തുറന്നു പറയുന്ന പാര്‍വതിയെ വീഡിയോയില്‍ കാണാം.

ഞാന്‍ വളരെ വൈകാരികമായ സ്‌നേഹവും ആര്‍ദ്രതയും ആഗ്രഹിക്കുകയും അത് നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കണമെങ്കില്‍ പരുക്കനായത് എന്ന് പറയാം- പാര്‍വതി. ചില സിനിമകളെ കുറിച്ച്, അവയില്‍ സ്ത്രീവിരുദ്ധത എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയാണ്, അറിയേണ്ടവരെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു- പാര്‍വതി കൂട്ടിചേര്‍ത്തു.

ലിവൈസിന്‍റെ പരസ്യത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരു നായിക അഭിനയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടിക്കുളള പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് പരസ്യവും പുറത്തിറങ്ങിയത്. 

വീഡിയോ കാണാം