സംഭവം നടന്നത് വെറെ നാട്ടിലൊന്നുമല്ല, ബാംഗ്ലൂരിലാണ്. 

ബാംഗ്ലൂര്‍: മസ്തിഷ്ക ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഗിറ്റാര്‍ വായിച്ചും സ്മാട്ട് ഫോണ്‍ ഉപയോഗിച്ചും രോഗി. വിശ്വാസം വരുന്നില്ലേ? സംഭവം നടന്നത് വെറെ നാട്ടിലൊന്നുമല്ല, ബാംഗ്ലൂരിലാണ്. സംഗീതജ്ഞനായ ടാസ്കിന്‍ ഇബ്ന അലി (31) ആണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ്ക്ക് വിധേയമായത്. ഒരു വര്‍ഷം മുന്‍മ്പ് അലിയുടെ ഇടുത് കൈയിലെ നടുവിരളിന് സ്വാധീന കുറവ് അനുഭവപ്പെട്ടു. പിന്നീട് അത് മറ്റ് വിരളുകളിലും വരാന്‍ തുടങ്ങി. ഗിറ്റാര്‍ വായിക്കുമ്പോള്‍ ആണ് ഇത്തരമൊരു പ്രശ്നം കൂടുതലായും അനുഭവപ്പെട്ടത്. 

തുടര്‍ന്നാണ് അലി ചികിത്സക്കായി എത്തിയത്. അലിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് ശരിയാകൂ എന്ന് കണ്ടെത്തുകയായിരുന്നു. രോഗിയുടെ കൈയിലെ ചലനം ശ്രദ്ധിക്കാനാണ് ഗിറ്റാര്‍ വായിപ്പിച്ചും ഫോണില്‍ സന്ദേശം അയപ്പിച്ചും ഒരു ശസ്ത്രിക്രിയക്ക് ഡോക്ടര്‍മാര്‍ മുന്‍കൈയെടുത്തത്. 

ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിരളിന് ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു ലക്ഷ്യം. ആ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വളരെ കുറച്ച് പേരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ഇതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. 

വീഡിയോ