കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങളുടെ പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അവരുടെ ഭക്ഷണ ക്രമങ്ങൾ, വൃത്തി, പോഷകാഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഈ സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
മനുഷ്യർ തുടങ്ങി മൃഗങ്ങൾക്ക് വരെ വേനൽക്കാലത്തെ ചൂട് സഹിക്കാൻ കഴിയില്ല. ചൂട് മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങളുടെ പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അവരുടെ ഭക്ഷണ ക്രമങ്ങൾ, വൃത്തി, പോഷകാഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഈ സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചൂട് കാലത്ത് മൃഗങ്ങളിൽ കൂടുതലായി കണ്ടുവരുന്ന കാര്യമാണ് നിർജ്ജീലീകരണം. വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നായ്ക്കളിലെ ചൂടിന്റെ സമ്മർദ്ദം
ചെറിയ പട്ടികുട്ടികൾ, ഗർഭിണികൾ, പ്രായ കൂടുതലുള്ള നായ്ക്കൾക്ക് അമിതമായ ചൂട് സഹിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഇത്തരം നായ്ക്കളിൽ ചൂടിന്റെ സമ്മർദ്ദം കൂടുന്നു. അമിതമായ ചൂട് ഓക്സിഡേറ്റീവ് നാശത്തിന് കാരണമാവുകയും പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പലതരം രോഗങ്ങൾക്കും വഴിയൊരുക്കുന്നു.
ചർമ്മവും ദഹനാരോഗ്യവും
അൾട്രാ വയലറ്റ് രശ്മികൾ, അമിതമായ ചൂട് മൂലം രോഗ പ്രതിരോധ ശേഷി കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ ചർമ്മത്തിനെ ബാധിക്കുന്നു. വേനൽക്കാലത്ത് മൃഗങ്ങളിൽ ദഹന പ്രശ്‍നങ്ങളും വർധിച്ചു വരുന്നുണ്ട്. അതിനാൽ തന്നെ ഈ സമയങ്ങളിൽ പോഷകാഹാരങ്ങളാണ് മൃഗങ്ങൾക്ക് നൽകേണ്ടത്.
സൂര്യാഘാതം
മൃഗങ്ങൾക്ക് സൂര്യാഘാതമേറ്റാൽ അത് തലച്ചോറിനെയും അവയവങ്ങളെയും ബാധിക്കുന്നു. പെട്ടെന്നുള്ള ശ്വസനം, ദുർബലമായ പൾസ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങളാണ് നായ്ക്കളിൽ കാണാറുള്ളത്.
നാഡീസംബന്ധമായ ലക്ഷണങ്ങൾ
ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ഇത് ശ്വസന അവയവങ്ങളുടെ വൈകല്യത്തിന് കാരണമായേക്കാം. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ കൃത്യമായി ചികിൽസിക്കേണ്ടതുണ്ട്.
വളർത്ത് മൃഗങ്ങളെ സുരക്ഷിതരാക്കാം
1. പോഷകാഹാരങ്ങൾ
മൃഗങ്ങൾക്ക് പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പെഡിഗ്രി പോലുള്ള ഭക്ഷണങ്ങൾ നൽകുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ കുറക്കുകയും താപ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
2. ഭക്ഷണ ക്രമം
നായ്ക്കൾ ചിലപ്പോൾ വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളു. തണുപ്പുള്ള സമയങ്ങളിലോ അല്ലെങ്കിൽ ഇടവിട്ട് ഭക്ഷണം നൽകുകയോ ചെയ്താൽ അവയ്ക്ക് പൂർണമായ പോഷക ഗുണങ്ങൾ ലഭിക്കുന്നു.
3. ഭാരം ശ്രദ്ധിക്കാം
നല്ല ആരോഗ്യം നിലനിർത്തുന്നതിന് ആഴ്ചയിൽ ഒരു തവണയെങ്കിലും ഭാരം നോക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്താൽ ഭാരത്തിന് അനുസരിച്ച് ഭക്ഷണം ക്രമീകരിക്കാൻ എളുപ്പമാകുന്നു.
4. വെള്ളം കൊടുക്കാം
ചൂട് സമയങ്ങളിൽ മൃഗങ്ങളിൽ നിർജ്ജീലീകരണം ഉണ്ടാവാം. അതിനാൽ തന്നെ ഇടയ്ക്കിടെ ശുദ്ധ ജലം കൊടുക്കേണ്ടത് പ്രധാനമാണ്.
5. ചൂടേൽക്കരുത്
മൃഗങ്ങളെ അടച്ചിട്ട വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. പ്രത്യേകിച്ചും സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ മൃഗങ്ങളെ പുറത്തേക്ക് ഇറക്കരുത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.


