മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പുല്ല്, ചെളി എന്നിവയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോകരുത്.
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് വളർത്തുമൃഗങ്ങളെ പരിപാലിക്കേണ്ടത്. മഴക്കാലം മൃഗങ്ങൾക്ക് തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണ്. വായുവിലുള്ള ഈർപ്പം വർധിക്കുമ്പോൾ മൃഗങ്ങളിൽ ചർമ്മ പ്രശ്നങ്ങൾക്കും ചെള്ള് ശല്യം ഉണ്ടാവാനും കാരണമാകുന്നു. ശരിയായ രീതിയിൽ പരിചരിച്ചാൽ മൃഗങ്ങളിലെ ചെള്ള് ശല്യം ഒഴിവാക്കാൻ സാധിക്കും.
- ചർമ്മാരോഗ്യം ശ്രദ്ധിക്കാം
മഴക്കാലത്ത് ഈർപ്പം കൂടുതലായതുകൊണ്ട് തന്നെ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മഴസമയങ്ങളിൽ വളർത്തുമൃഗങ്ങളെ പുറത്തിറക്കുമ്പോൾ ശ്രദ്ധിക്കാം. മഴനനഞ്ഞാൽ നന്നായി തുടച്ച് ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തണം. കാൽപാദങ്ങൾ, ചെവി, വയർ തുടങ്ങിയ ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
2. കാൽപാദങ്ങൾ
മഴസമയങ്ങളിൽ മൃഗങ്ങളെ പുറത്തിറക്കുമ്പോൾ അവയുടെ കാല്പാദങ്ങളിൽ ഈർപ്പം ഉണ്ടാവുകയും ഇത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിരന്തരം കാൽപാദങ്ങൾ നക്കുക, ചുവന്ന പാടുകൾ എന്നിവ ശ്രദ്ധയിപ്പെട്ടാൽ നിസാരമായി കാണരുത്. രോമങ്ങൾ വെട്ടി ഒതുക്കുന്നത് ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയുന്നു.
3. വൃത്തിയാക്കാം
ചെള്ള് ശല്യം ഒഴിവാക്കുന്നതിന് വേണ്ടി വളർത്തുമൃഗങ്ങളെ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതായിരിക്കും. നന്നായി കുളിപ്പിക്കുകയും ഉണക്കുകയും ചെയ്യണം. ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.
4. പുറത്തുവിടുമ്പോൾ
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പുല്ല്, ചെളി എന്നിവയുള്ള സ്ഥലങ്ങളിൽ കൊണ്ട് പോകരുത്. ഇത് അണുബാധ ഉണ്ടാവാൻ കാരണമാകുന്നു. പുറത്തിറക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
5. ഭക്ഷണ ക്രമീകരണം
മഴക്കാലത്ത് മൃഗങ്ങൾക്ക് കൃത്യമായ വ്യായാമം ലഭിക്കുകയില്ല. അതിനാൽ തന്നെ ഭക്ഷണം ശരിയായ അളവിൽ കൊടുക്കാൻ ശ്രദ്ധിക്കണം. അമിതമായി ഭക്ഷണം നൽകുമ്പോൾ പൊണ്ണത്തടി വയ്ക്കാൻ കാരണമാകുന്നു. മിതമായ അളവിൽ ഭക്ഷണവും ശരിയായ അളവിൽ വെള്ളവും കൊടുക്കാൻ മറക്കരുത്.


