നിറം മാറുന്നതിലൂടെ മറ്റ് ഓന്തുകൾക്കും സന്ദേശങ്ങളും കൈമാറാറുണ്ട്. അത് ചിലപ്പോൾ ഇണചേരാനുള്ള സന്നദ്ധതയും ആകാം.

അതിജീവനത്തിന്റെ കാര്യത്തിൽ മൃഗങ്ങൾ ഒളിഞ്ഞിരിക്കുന്നതും നിറം മാറുന്നതും അവരുടെ തന്ത്രമായിരിക്കാം. എന്നാൽ നിറം മാറുന്ന മൃഗങ്ങൾ അത് ചെയ്യുന്നത് ഒളിക്കാൻ വേണ്ടി മാത്രമല്ല, ആശയവിനിമയം നടത്താനും, ശരീര താപനില നിയന്ത്രിക്കാനും, സാധ്യതയുള്ള ഇണകളെ ആകർഷിക്കാനും കൂടിയാണ്. അത്തരത്തിൽ നിറം മാറുന്ന ഏഴ് ആകർഷകമായ ജീവികൾ ഇവരാണ്.

ക്രാബ് സ്പൈഡർ

ഫ്ലവർ സ്പൈഡർ എന്നും അറിയപ്പെടുന്ന ഇവ പൂക്കളിൽ ഇരയെ പതിയിരുന്ന് വേട്ടയാടാൻ വേണ്ടി സ്വയം നിറം മാറുന്നു. എന്നാൽ ഈ നിറം മാറ്റം കൊണ്ട് വേട്ടയാടൽ സാധ്യമാകണമെന്നില്ല. ഇങ്ങനെ ചെയ്യുന്നതിന് വേറെയും ഉദ്ദേശ്യങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

സയനിയ ഒക്ടോപസ്

വേഷം മാറുന്നതിൽ ഒരു വിദഗ്ദ്ധൻ തന്നെയാണ് ഈ ജീവിയെന്ന് പറയാം. ക്രോമാറ്റോഫോറുകൾ എന്നറിയപ്പെടുന്ന പ്രത്യേക ചർമ്മകോശങ്ങൾ ഉപയോഗിച്ച്, പരിസ്ഥിതിയുമായി ലയിക്കുന്നതിനും, വേട്ടക്കാരെ ഒഴിവാക്കുന്നതിനും, ആശയവിനിമയം നടത്തുന്നതിൽനിന്നും രക്ഷപെടാൻ വേഗത്തിൽ നിറം മാറാൻ ഇതിന് സാധിക്കും. നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച് ഈ മാറ്റങ്ങൾ നാഡീവ്യവസ്ഥയാണ് നിയന്ത്രിക്കുന്നത്. ഇത് ജീവിക്ക് അതിന്റെ ചുറ്റുപാടുകളോട് തൽക്ഷണം പ്രതികരിക്കാൻ സാധിക്കുന്നു.

കട്ടിൽഫിഷ്

കടലിലെ ഏറ്റവും വൈവിധ്യമാർന്ന, നിറം മാറുന്ന ജീവിയാണ് കട്ടിൽഫിഷ്. നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച്, ക്രോമാറ്റോഫോറുകൾ ഉപയോഗിച്ച് നിറവും ഘടനയും വേഗത്തിൽ മാറ്റുന്നതിന് പേരുകേട്ടവയാണ് ഇവ. ഏറ്റവും ശ്രദ്ധേയമായ കാര്യം, അവയ്ക്ക് ഇരുട്ടിൽ ഇത് ചെയ്യാൻ സാധിക്കുമെന്നതാണ്. ഇതിലൂടെ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും, ഇരയെ പിടിക്കാനും അവയ്ക്ക് എളുപ്പത്തിൽ സാധിക്കുന്നു.

ഓന്ത്

താപ നിയന്ത്രണത്തിനും ആശയവിനിമയത്തിനുമായി ഓന്തുകൾ നിറം മാറുന്നു. കൂടാതെ ഇതിലൂടെ ചൂടിനെ ആഗിരണം ചെയ്യാനും അവയ്ക്ക് സാധിക്കും. ഇത് താപനില നിയന്ത്രണത്തിന് സഹായിക്കുന്നു. മാത്രമല്ല, നിറം മാറുന്നതിലൂടെ മറ്റ് ഓന്തുകൾക്കും സന്ദേശങ്ങളും കൈമാറാറുണ്ട്. അത് ചിലപ്പോൾ ഇണചേരാനുള്ള സന്നദ്ധതയും ആകാം.

പസഫിക് ട്രീ ഫ്രോഗ്

ഈ ചെറിയ ഉഭയജീവികൾക്ക് പച്ചയിൽ നിന്ന് തവിട്ടുനിറത്തിലേക്കും തിരിച്ചും മണിക്കൂറുകളോ ദിവസങ്ങളോ കൊണ്ട് മാറാൻ സാധിക്കും. ഇത് കൂടുതൽ സമയമെടുക്കുമെങ്കിലും അതിജീവനത്തിനായുള്ള ഫലപ്രദമായ മാറ്റമാണിത്.