മൃഗങ്ങൾ വളരെ വ്യത്യസ്തമാണ്. എത്രദൂരത്ത് നിന്നും അവയ്ക്ക് ഇരയെ കാണാൻ സാധിക്കും. അത്തരത്തിൽ മനുഷ്യരെക്കാളും കൂടുതൽ കാഴ്ച്ച ശക്തി ഉള്ളവരാണ് മൃഗങ്ങൾ.

ലോകത്തെ നോക്കി കാണുമ്പോൾ എല്ലാ കണ്ണുകളും ഒരുപോലെയല്ലെന്ന് മനസിലാകും. ഓരോന്നും മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാണ്. പകൽ സമയങ്ങളിലാണ് മനുഷ്യർക്ക് കൂടുതലും കാണാൻ സാധിക്കുന്നത്. കൂടാതെ ദശലക്ഷ കണക്കിന് നിറങ്ങൾ തിരിച്ചറിയാനും നമുക്ക് സാധിക്കും. എന്നാൽ മൃഗങ്ങൾ ഇതിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമാണ്. എത്രദൂരത്ത് നിന്നും അവയ്ക്ക് ഇരയെ കാണാൻ സാധിക്കും. അത്തരത്തിൽ മനുഷ്യരെക്കാളും കൂടുതൽ കാഴ്ച്ച ശക്തി ഉള്ളവരാണ് മൃഗങ്ങൾ. കാഴ്ച്ച ശക്തി കൂടുതലുള്ള മൃഗങ്ങൾ ആരൊക്കെയാണെന്ന് പരിചയപ്പെടാം.

കഴുകൻ

മനുഷ്യരെക്കാളും മറ്റുള്ള മൃഗങ്ങളെക്കാളും കാഴ്ച്ച ശക്തി കൂടുതലാണ് കഴുകന്. ഉദാഹരണത്തിന് മൂന്ന് കിലോമീറ്റർ അപ്പുറം നിൽക്കുന്ന ഇരയെ പെട്ടെന്ന് കാണാൻ കഴുകന് സാധിക്കും. അതിനാൽ തന്നെ കഴുകന്മാർക്ക് ഇരയെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കുന്നു.

മൂങ്ങ

ഏത് ഇരുട്ടിലും വളരെ നന്നായി കാണാൻ മൂങ്ങകൾക്ക് സാധിക്കും. വലിപ്പമുള്ള, ട്യൂബ് ആകൃതിയിലുള്ള കണ്ണുകളാണ് ഇതിനുള്ളത്. അതിൽ ധാരാളം റോഡ്‌ കോശങ്ങളുണ്ട്. ഇത് ഇരുട്ടിലും അവയുടെ കാഴ്ച്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.

ഓന്ത്

നിറം മാറാൻ മാത്രമല്ല ലോകത്തെ നന്നായി കാണാനും ഓന്തുകൾക്ക് സാധിക്കും. ഒറ്റ നോട്ടത്തിൽ ഒന്നിലധികം വശങ്ങൾ കാണാൻ ഓന്തുകൾക്ക് കഴിയും. തല തിരിക്കാതെ തന്നെ ഇവയ്ക്ക് എല്ലാം കാണാൻ സാധിക്കുന്നു. പക്ഷികൾക്ക് ഉള്ളതിനേക്കാളും കാഴ്ച്ച ശക്തി കുറവാണെങ്കിലും അവയ്ക്ക് എളുപ്പത്തിൽ ഇരയെ വേട്ടയാടാൻ ഇതിലൂടെ കഴിയും.

പൂച്ച

പൂച്ചകൾക്ക് രാത്രി കാലങ്ങളിൽ കാഴ്ച്ച ശക്തി കൂടുതലാണ്. ഇവയുടെ കണ്ണിൽ ടാപെറ്റം ലൂസിഡം എന്ന പ്രതിഫലന പാളിയുണ്ട്. രാത്രി സമയങ്ങളിൽ പൂച്ചകളുടെ കണ്ണ് പ്രകാശിക്കാൻ കാരണം ഇതാണ്. മനുഷ്യരെക്കാളും നന്നായി പൂച്ചകൾക്ക് കാണാൻ സാധിക്കുന്നു.

ആട്

മറ്റ് മൃഗങ്ങളെപ്പോലെയുള്ള കാഴ്ച്ച ശക്തി ആടുകൾക്കില്ല. എന്നിരുന്നാലും ഇവയ്ക്ക് 320-340 ഡിഗ്രിയിൽ കാണാൻ സാധിക്കും. അതിനാൽ തന്നെ വേട്ടക്കാരിൽ നിന്നും പെട്ടെന്നു ഓടി രക്ഷപെടാൻ ആടിന് എളുപ്പമാണ്.