വളർത്തുമൃഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പങ്കുവഹിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ബി. തയാമിൻ ഊർജ്ജത്തെയും കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

എല്ലാ ജീവജാലങ്ങൾക്കും വിറ്റാമിനുകളും മിനറുകളും ആവശ്യമാണ്. ശരീരത്തിന്റെ നല്ല പ്രവർത്തനത്തിനും അണുബാധയ്‌ക്കെതിരെ പൊരുതാനും മുറിവുകൾ ഉണങ്ങാനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇത് അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് മൃഗങ്ങളുടെ ജീവനും. ശരിയായ അളവിലുള്ള പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ മൃഗങ്ങളും ആരോഗ്യകരമായി ഇരിക്കുകയുള്ളു. എന്നാൽ മനുഷ്യരെപ്പോലെ അല്ല മൃഗങ്ങൾ. മനുഷ്യർക്ക് ആവശ്യമായതല്ല മൃഗങ്ങൾക്ക് വേണ്ടത്. വളർത്ത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

വിറ്റാമിൻ എ

വളർത്തുമൃഗങ്ങളുടെ വളർച്ച, വികസനം, പ്രതിരോധശേഷി, കാഴ്ചശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിന് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ എ കാരണമാകുന്നു. പ്രായമാകുന്ന വളർത്തുമൃഗങ്ങളുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ എ അടങ്ങിയ നേത്ര സംരക്ഷണ സപ്ലിമെന്റുകൾ കൊടുക്കാവുന്നതാണ്.

വിറ്റാമിൻ ബി

വളർത്തുമൃഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പങ്കുവഹിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ബി. തയാമിൻ ഊർജ്ജത്തെയും കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. റൈബോഫ്ലേവിൻ, ബി12, നിയാസിൻ എന്നിവ വളർത്തുമൃഗങ്ങളുടെ എൻസൈം പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ ബി 6

ഗ്ലൂക്കോസ് ഉത്പാദനം, ചുവന്ന രക്താണുക്കളുടെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം, ഹോർമോൺ നിയന്ത്രണം, നിയാസിൻ സിന്തസിസ്, ജീൻ സജീവമാക്കൽ എന്നിവയ്ക്ക് വിറ്റാമിൻ ബി 6 ആവശ്യമാണ്. 

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് അമിനോ ആസിഡുകളുടെയും ന്യൂക്ലിയോടൈഡുകളുടെയും ഉപാപചയ പ്രവർത്തനത്തിലും വളർത്തുമൃഗങ്ങളുടെ മൈറ്റോകോൺ‌ഡ്രിയൽ പ്രോട്ടീൻ സമന്വയത്തിലും പങ്കു വഹിക്കുന്നു.

വിറ്റാമിൻ സി 

ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. എന്നാൽ വളർത്തുമൃഗങ്ങൾക്ക് അവയുടെ കരളിൽ വിറ്റാമിൻ സി സ്വയം സമന്വയിപ്പിക്കാൻ കഴിയും. അതിനാൽ അവയ്ക്ക് സപ്ലിമെന്റുകൾ ആവശ്യമായി വരുന്നില്ല. അതേസമയം ചിലതരം രോഗങ്ങൾ വരുമ്പോൾ മൃഗഡോക്ടർമാർ സപ്ലിമെന്റുകൾ നിർദ്ദേശിച്ചേക്കാം.

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി മൃഗങ്ങളുടെ ശരീരത്തിന് ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കളെ ആരോഗ്യമുള്ള അസ്ഥികൾക്കായി സന്തുലിതമാക്കാൻ അനുവദിക്കുന്നു.