ഒന്നിൽകൂടുതൽ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവരുണ്ട്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ മൃഗങ്ങൾ ആരോഗ്യത്തോടെ വളരുകയുള്ളൂ. മൃഗങ്ങൾക്ക് പരിശീലനം നൽകുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണ്. ഒന്നിൽകൂടുതൽ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവരുണ്ട്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ മൃഗങ്ങൾ ആരോഗ്യത്തോടെ വളരുകയുള്ളൂ. അതിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൃഗങ്ങൾക്ക് പരിശീലനം നൽകുന്നത്. നായ്ക്കൾക്കും പൂച്ചകൾക്കും പരിശീലനം നൽകുന്നതിൽ, എളുപ്പം പൂച്ചകൾക്കാണെന്ന് പറയാറുണ്ട്. അതിനു പിന്നിലെ കാരണം ഇതാണ്.

1.കാര്യങ്ങൾ നിരീക്ഷിക്കുന്നു

നായ്ക്കൾക്ക് ഒരു കാര്യം ഒരുപാട് തവണ പറഞ്ഞാൽ മാത്രമേ മനസിലാവുകയുള്ളൂ. എന്നാൽ പൂച്ചകൾ അങ്ങനെയല്ല. അവ മനുഷ്യർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അടുത്ത് എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. ഗെയിമുകളൊക്കെ കളിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടരാണ് പൂച്ചകൾ. ഇത് എളുപ്പം കാര്യങ്ങൾ മനസിലാക്കാൻ അവയെ പ്രാപ്തരാക്കുന്നു.

2. ഭക്ഷണങ്ങൾ നൽകുന്നത്

പരിശീലനം നൽകുന്ന ആദ്യ ഘട്ടങ്ങളിൽ പൂച്ചകൾക്ക് ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. പരിശീലനത്തിനിടെ ചെറിയ മീൻ കഷ്ണം, ഇറച്ചി എന്നിവ നൽകുന്നത് പെട്ടെന്ന് പ്രതികരിക്കാൻ അവയെ പ്രേരിപ്പിക്കുന്നു. നായ്ക്കളും ഭക്ഷണ പ്രിയരാണെങ്കിലും അവയ്ക്ക് ആവേശം കുറച്ച് കൂടുതലാണ്.

3. സ്നേഹം നൽകാം

പൂച്ചകൾ ഒരിക്കലും അവയുടെ ഉടമസ്ഥൻ പറയുന്നതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നവരല്ല. അവയെ നിർബന്ധിക്കുന്നതോ വഴക്ക് പറയുന്നതോ പൂച്ചകൾക്ക് ഇഷ്ടമുള്ള കാര്യമല്ല. അതിനാൽ തന്നെ എപ്പോഴും സ്നേഹത്തോടെ മാത്രമേ അവയെ സമീപിക്കാൻ പാടുള്ളു. സൗഹൃദപരമായ രീതിയിൽ മുന്നോട്ട് പോകുമ്പോൾ പരിശീലനവും എളുപ്പമാകുന്നു.

4. അവരുടേതായ രീതികൾ

പൂച്ചകൾ എപ്പോഴും അവരുടേതായ രീതിയിലാണ് കാര്യങ്ങൾ മനസിലാക്കുന്നതും ചെയ്യുന്നതും. കാണുന്നതിലൂടെയും, ഓർക്കുന്നതിലൂടെയും വിശ്വസിക്കുന്നതിലൂടെയുമാണ് അവ കാര്യങ്ങൾ പഠിക്കുന്നത്. അതിനാൽ തന്നെ പൂച്ചകളെ പരിശീലിപ്പിക്കുന്നതും എളുപ്പമാണ്.