അവ മനുഷ്യ ജീവിതവുമായി കൂടുതൽ പൊരുത്തപ്പെട്ടു വരുന്നു. മനുഷ്യരെ അനുകരിക്കാൻ ശ്രമിക്കുന്നു

മൃഗങ്ങൾ ചില കാര്യങ്ങളിൽ മനുഷ്യരെ പോലെയാണ്. ചില മൃഗങ്ങൾ മനുഷ്യരെ അനുകരിക്കാറുമുണ്ട് . അത്തരത്തിൽ ചിരിക്കാൻ ശ്രമിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലെ പ്യുബിറ്റി എന്ന പേജിലാണ് ചിരിക്കാൻ ശ്രമിക്കുന്ന നായയുടെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. 

ഈ വീഡിയോ കാണുന്നവർക്ക് ഒരുപക്ഷെ കൗതുകം തോന്നിയേക്കാം. ചിരിക്കാൻ ശ്രമിക്കുന്ന നായയെ ഉടമസ്ഥർ കൂടുതൽ പ്രോത്സാഹനം നൽകി ചിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ഇടക്കണ്ണിൽ നോക്കി പല്ല് പുറത്തിട്ട് നായ തന്നാലാകുന്ന വിധത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു. ആരുടേയും മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണിത്.

View post on Instagram

നിരവധി ലൈക്കാണ് വീഡിയോക്ക് ലഭിച്ചത്. കൂടാതെ നായയോടെ സ്നേഹം അറിയിച്ചു കൊണ്ട് വ്യത്യസ്തമായ കമന്റുകളും വീഡിയോക്ക് ലഭിച്ചു. 'ശാസ്ത്രജ്ഞർ പറയുന്ന സമീപകാല പഠനത്തിന് ഇത് ഒരു ഉത്തമ ഉദാഹരണമാണ്. കാരണം നായ്ക്കൾ ഇപ്പോൾ അടുത്ത പരിണാമ ഘട്ടത്തിലേക്ക് കടക്കുകയാണ്. അവ മനുഷ്യ ജീവിതവുമായി കൂടുതൽ പൊരുത്തപ്പെട്ടു വരുന്നു. മനുഷ്യരെ അനുകരിക്കാൻ ശ്രമിക്കുന്നു.' ഇങ്ങനെയാണ് ഒരു കമന്റ്.

അതേസമയം നായയുടെ ചിരിക്ക് പലതരം അർഥങ്ങൾ ഉണ്ടെന്നും അവ നമ്മളോട് ആശയവിനിമയം നടത്തുന്നതാണെന്നും മറ്റുചിലർ കമെന്റ് ചെയ്തു.