ഒച്ചുകൾക്ക് ഓടാൻ മാത്രമല്ല വേഗത്തിൽ നടക്കാനും സാധിക്കില്ല. മൃദുലമായ ശരീരമുള്ള ഇവ മ്യുകസ് ഉപയോഗിച്ച് നീങ്ങുന്നു. അവയുടെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 0.03 മൈൽ ആണ്.
പലതരം വലിപ്പത്തിലും നിറത്തിലും സ്വഭാവങ്ങളുമുള്ള മൃഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാത്തരം മൃഗങ്ങളും അവയ്ക്ക് ആവശ്യമായ ഇരയെ പിടികൂടി ഭക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ചീറ്റയും, പുലിയും, കടുവയും തുടങ്ങി പല മൃഗങ്ങളും ഓടിച്ചിട്ട് ഇരയെ വേട്ടയാടുന്നു. അവയുടെ ഓട്ടത്തിന്റെ വേഗത നമുക്ക് അളക്കാൻ സാധിക്കുകയില്ല. എന്നാൽ ചില ജീവികൾക്ക് വേഗത വളരെ കുറവാണ്. അവരുടെ ജീവിതരീതികളും വ്യത്യസ്തമാണ്. ചിലരുടെ ശരീരഘടന മൂലം അവയ്ക്ക് വേഗതയിൽ നടക്കാനോ ഓടാനോ സാധിക്കുന്നില്ല. മറ്റുചിലർ വേഗതയില്ലാതെ തന്നെ ഇരയെ പിടികൂടുകയും അതിജീവിക്കുകയും ചെയ്യുന്നു. ഈ മൃഗങ്ങൾ ഇങ്ങനെ ജീവിക്കുന്നു.
സ്ലോത്ത്
അവയുടെ ശരീര ഘടന വെച്ച് സ്ലോത്തുകൾക്ക് ഓടാൻ സാധിക്കുകയില്ല. ഏറ്റവും വേഗത കുറഞ്ഞ മൃഗങ്ങളാണ് അവ. എപ്പോഴും മരങ്ങളിൽ തൂങ്ങികിടക്കുന്നതാണ് അവയ്ക്ക് ഇഷ്ടം. നീളമുള്ളതും വളഞ്ഞതുമായ നഖങ്ങളും ദുർബലമായ കാലിലെ പേശികളും ഓട്ടം അസാധ്യമാക്കുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് അവ മരത്തിന് മുകളിൽ നിന്നും ഇറങ്ങുന്നത്.
ഒച്ച്
ഒച്ചുകൾക്ക് ഓടാൻ മാത്രമല്ല വേഗത്തിൽ നടക്കാനും സാധിക്കില്ല. മൃദുലമായ ശരീരമുള്ള ഇവ മ്യുകസ് ഉപയോഗിച്ച് നീങ്ങുന്നു. അവയുടെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 0.03 മൈൽ ആണ്. കൂടാതെ ശരീരത്തിന് പുറത്തുള്ള തോടിന്റെ ഭാരവും വേഗതയിൽ നടക്കാൻ സാധിക്കാത്തതിന്റെ മറ്റൊരു കാരണമാണ്.
കടൽ നക്ഷത്രങ്ങൾ
സ്റ്റാർഫിഷ് എന്ന് അറിയപ്പെടുന്ന ഇവയ്ക്ക് മറ്റ് മത്സ്യങ്ങളെ പോലെ നീന്താൻ സാധിക്കില്ല. പകരം കൈകളുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ട്യൂബ് പോലുള്ള കാലുകൾ ഉപയോഗിച്ച് അവ ഇഴയുകയാണ് ചെയ്യുന്നത്. അതേസമയം ഇവയ്ക്ക് അസ്ഥികളും തലച്ചോറും ഇല്ല.
കടലാമകൾ
കടലാമകളും വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. അവയുടെ ഭാരമുള്ള തോടാണ് ആമകളെ സംരക്ഷിക്കുന്നത്. അതിനാൽ തന്നെ ഈ ഭാരം വെച്ച് വേഗതിയിൽ ഇഴയുന്നത് ആമകൾക്ക് സാധ്യമല്ല. നീളം കുറവുള്ള കാലുകളാണെങ്കിലും വളരെ ശക്തമാണ് ഇത്. എന്നാൽ ഇത് ഉപയോഗിച്ച് അവയ്ക്ക് മറ്റുളത്തിൽ നിന്നും രക്ഷപെടാൻ സാധിക്കുകയില്ല.
മണ്ണിരകൾ
നീളമുള്ള ശരീരമാണ് മണ്ണിരകളുടേത്. എന്നാൽ ഇവയ്ക്ക് കൈകാലുകൾ ഇല്ല. പകരം പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്ത് മണ്ണിലൂടെ ഇഴയുന്നു. ഇത് മണ്ണിനും ഗുണകരമാണ്. മണിക്കൂറിൽ 27 അടി വേഗതയിലാണ് മണ്ണിരകൾ സഞ്ചരിക്കുന്നത്.


