മൃഗങ്ങളെ കാണുന്നതും അവയെക്കുറിച്ച് കേൾക്കുന്നതും നമുക്ക് കൗതുമുള്ള കാര്യമാണ്. എന്നാൽ കൗതുകത്തിനും അപ്പുറം ആരോഗ്യമുള്ള പ്രകൃതിക്കും ആവാസവ്യവസ്ഥ സന്തുലിതപ്പെടുത്താനും മൃഗങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഭൂമിയെന്നത് നമ്മുടെ വീടായി സങ്കല്പിക്കാം. അതിൽ ഓരോ ജീവജാലങ്ങളും വ്യത്യസ്തമാണ്. മൃഗങ്ങളെ കാണുന്നതും അവയെക്കുറിച്ച് കേൾക്കുന്നതും നമുക്ക് കൗതുമുള്ള കാര്യമാണ്. എന്നാൽ കൗതുകത്തിനും അപ്പുറം ആരോഗ്യമുള്ള പ്രകൃതിക്കും ആവാസവ്യവസ്ഥ സന്തുലിതപ്പെടുത്താനും മൃഗങ്ങളും ജീവികളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവ ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ആവാസവ്യവസ്ഥ ഉണ്ടാവുകയുള്ളു. പ്രധാന പങ്കുവഹിക്കുന്നവർ ആരൊക്കെയാണെന് അറിയാം.
ഉറുമ്പുകൾ
വളരെ ചെറിയ ജീവികളാണ് ഉറുമ്പ്. എന്നാൽ ഭൂമിയെ വൃത്തിയാക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇവർ. ചത്തുപോയ ജീവികൾ, ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ കൊണ്ടുപോയി, മണ്ണിനെ ആരോഗ്യകരമായി നിലനിർത്താൻ ഉറുമ്പുകൾക്ക് സാധിക്കും.
വവ്വാൽ
വവ്വാലുകളെ പ്രകൃതിയുടെ രാത്രികാല തൊഴിലാളികളായാണ് കണക്കാക്കുന്നത്. അവ കൊതുക് പോലുള്ള പ്രാണികളെ ഭക്ഷിക്കുകയും അതിലൂടെ പ്രാണികളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. ചിത്രശലഭങ്ങളെയും പക്ഷികളെയും പോലെ ചില വവ്വാലുകൾ പൂക്കളിൽ പരാഗണം നടത്തുകയും വിത്തുകൾ വിതറുകയും ചെയ്യാറുണ്ട്.
തേനീച്ചകൾ
കാഴ്ച്ചയിൽ ചെറുതാണ് തേനീച്ചകൾ. എന്നാൽ അവ ചെയ്യുന്ന ജോലി വളരെ വലുതാണ്. ചെടികളിൽ കായ്കൾ വരാൻ സഹായിക്കുന്ന പൂമ്പൊടിയും വഹിച്ചുകൊണ്ട് തേനീച്ചകൾ പൂക്കളിൽ നിന്നും പൂക്കളിലേക്ക് പറക്കുന്നു. തേനീച്ചകൾ ഇല്ലായിരുന്നെങ്കിൽ പല വിളകളും വളരുകയില്ലായിരുന്നുവെന്നും പറയാറുണ്ട്.
പക്ഷികൾ
നമ്മൾ കാണുന്നതിനും അപ്പുറമാണ് പക്ഷികൾ പ്രകൃതിക്ക് വേണ്ടി ചെയ്യുന്നത്. അവ പഴങ്ങൾ തിന്നുകയും ശേഷം വിത്തുകൾ പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇത് പുതിയ ചെടികൾ വളരാൻ സഹായിക്കും. ചില പക്ഷികൾ ദോഷകരമായ പ്രാണികളെ ഭക്ഷിക്കുകയും, കൃഷിയിടങ്ങളും വനങ്ങളും സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യുന്നു.
ആന
ആനകൾ 'വനത്തിലെ തോട്ടക്കാർ' എന്നാണ് അറിയപ്പെടുന്നത്. നടക്കുമ്പോൾ അവ ചെടികളെയും മരങ്ങളെയും തള്ളിയിടുകയും അതിലൂടെ വഴികൾ തെളിയിക്കുകയും ചെയ്യുന്നു.
മൽസ്യങ്ങൾ
നദികളുടെയും തടാകങ്ങളുടെയും സമുദ്രങ്ങളുടെയും പ്രധാന ഭാഗമാണ് മത്സ്യങ്ങൾ. ചെറിയ ജീവികളെ ഭക്ഷിച്ചും വലിയ മൃഗങ്ങൾക്ക് ഭക്ഷണമായി മാറുന്നതിലൂടെയും അവ ഭക്ഷ്യ ശൃംഖലയെ സന്തുലിതമായി നിലനിർത്തുന്നു. ആരോഗ്യമുള്ള മത്സ്യങ്ങളുടെ എണ്ണം എന്നാൽ ആരോഗ്യകരമായ ജലസംവിധാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.


