നിങ്ങളുടെ ഓമന മൃഗങ്ങൾക്ക് കൂടുതൽ പരിചരണം നൽകേണ്ടത് സമയമാണിത്. ചൂട് കാലാവസ്ഥയിൽ എപ്പോഴും തണുപ്പാണ് മൃഗങ്ങൾക്ക് വേണ്ടത്

വേനൽക്കാലമായതോടെ വീടിന് അകത്തും പുറത്തും ചൂട് കൂടിവരുകയാണ്. നിങ്ങളുടെ ഓമന മൃഗങ്ങൾക്ക് കൂടുതൽ പരിചരണം നൽകേണ്ടത് സമയമാണിത്. ചൂട് കാലാവസ്ഥയിൽ എപ്പോഴും തണുപ്പാണ് മൃഗങ്ങൾക്ക് വേണ്ടത്. അതിനാൽ തന്നെ അവയ്ക്കെപ്പോഴും വെള്ളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ശുദ്ധ ജലവും നൽകേണ്ടത് അത്യാവശ്യമാണ്. വളർത്ത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് ഈ ഭക്ഷണങ്ങളാണ് നൽകേണ്ടത്. 

തണ്ണിമത്തൻ

തണ്ണിമത്തന് രുചി നൽകാൻ മാത്രമല്ല ശരീരത്തിൽ വെള്ളത്തിന്റെ അംശം നിലനിർത്താനും സാധിക്കും. ഇതിൽ വെള്ളത്തിന്റെ അളവും വിറ്റാമിനുകളും കൂടുതലാണ്. അതിനാൽ തന്നെ ചൂടുള്ള സമയങ്ങളിൽ ഇത് കഴിക്കുന്നത് നല്ലതാണ്. അതേസമയം തണ്ണിമത്തനിലെ കുരു കളയാൻ മറക്കരുത്. ഇത് വളർത്ത് മൃഗങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. 

കരിക്ക് 

കരിക്കിൽ ജലത്തിന്റെ അംശം കൂടുതലായതിനാൽ ചൂട് സമയങ്ങളിൽ മൃഗങ്ങൾക്ക് കഴിക്കാൻ കൊടുക്കുന്നത് നല്ലതായിരിക്കും. ഇത് മൃഗങ്ങളിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. 

മാങ്ങ

വളർത്ത് മൃഗങ്ങൾക്ക് കൊടുക്കാൻ സാധിക്കുന്ന മറ്റൊരു പഴവർഗ്ഗമാണ് മാങ്ങ. ഇതിൽ ഫ്ലവൊനോയിട്, ആന്റിഓക്സിഡന്റ്സ്, ഫൈബർ, വിറ്റാമിൻ എ, സി, ഇ തുടങ്ങിയവ ഉള്ളതുകൊണ്ട് തന്നെ മൃഗങ്ങളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്. കൂടാതെ ഇതിൽ കൂടുതൽ ജലത്തിന്റെ അംശം ഉള്ളതിനാൽ ചൂടുകാലങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് മാങ്ങ.

വെള്ളരി 

വെള്ളരിയിൽ കലോറി കുറവാണ്. അതിനാൽ തന്നെ മൃഗങ്ങൾക്ക് കൊടുക്കാൻ വെള്ളരി ബെസ്റ്റാണ്. ഇതിൽ മഗ്‌നീഷ്യം, വിറ്റാമിൻ കെ, സി തുടങ്ങിയ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മൃഗങ്ങളുടെ ആരോഗ്യം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. അതേസമയം വെള്ളരിയിലെ അല്ലി കളഞ്ഞതിന് ശേഷം മാത്രമേ മൃഗങ്ങൾക്ക് കൊടുക്കാൻ പാടുള്ളു.

തൈര് 

നായയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും കുടലിലാണ് അടങ്ങിയിരിക്കുന്നത്. തൈരിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. അതേസമയം കൃത്രിമമായി ചേർത്ത പഞ്ചസാരയും മറ്റ് ചേരുവകളും അടങ്ങിയ തൈര് നായ്ക്കൾക്ക് ദോഷകരമാണ്. അതിനാൽ തന്നെ ഈ പദാർത്ഥങ്ങൾ ചേരാത്ത തൈര് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈരിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വളർത്ത് മൃഗത്തിന്റെ ശരീരത്തിലെ ജലാംശയത്തെ നിലനിർത്താൻ സഹായിക്കുന്നു. 

വളർത്ത് മൃഗത്തിന് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ്