വളർത്ത് മൃഗത്തിന്റെ ആരോഗ്യ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് മനസിലാക്കി ആവശ്യമുള്ള കാര്യങ്ങൾ വളർത്ത് മൃഗത്തിന് നൽകാൻ ശ്രദ്ധിക്കണം.

ചൂട് കൂടുമ്പോൾ മൃഗങ്ങൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ഈ സമയത്ത് വളർത്ത് മൃഗങ്ങൾക്ക് പ്രത്യേകം പരിപാലനം നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് കൂടുമ്പോൾ മൃഗങ്ങളുടെ ആരോഗ്യം പോലും അപകടത്തിലാവാൻ സാധ്യതയുണ്ട്. ചൂട് കാലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മൃഗങ്ങൾക്ക് സൂര്യാഘാതം ഏൽക്കാൻ പാടില്ല. ഇത് വളർത്ത് മൃഗത്തിന്റെ ജീവൻ നഷ്ടപ്പെടാൻ വരെ കാരണമാകാറുണ്ട്. ഇത് കൂടുതലും ബാധിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ ആരോഗ്യമില്ലാത്ത മൃഗങ്ങൾക്കാണ്. അതിനാൽ തന്നെ ചൂടുകാലത്തെ നടത്തം ഒഴിവാക്കണം.

ആരോഗ്യ ബുദ്ധിമുട്ടുകൾ തിരിച്ചറിയാം

വളർത്ത് മൃഗത്തിന്റെ ആരോഗ്യ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് മനസിലാക്കി ആവശ്യമുള്ള കാര്യങ്ങൾ വളർത്ത് മൃഗത്തിന് നൽകാൻ ശ്രദ്ധിക്കണം. ഓരോ ഇനം നായ്ക്കൾക്കും വ്യത്യസ്ത രീതിയിലാണ് ആരോഗ്യം ഉണ്ടാകുന്നത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവയ്ക്ക് വേണ്ട കാര്യങ്ങളും ചെയ്തു കൊടുക്കാം.

നടത്തം കുറയ്ക്കണം

ചൂട് സമയങ്ങളിൽ വളർത്ത് മൃഗത്തെയും കൊണ്ടുള്ള നടത്തം ഒഴിവാക്കാം. പ്രത്യേകിച്ചും ഉച്ച സമയങ്ങളിലുള്ള നടത്തം മൃഗങ്ങൾക്ക് കൂടുതൽ പ്രശ്‌നം ഉണ്ടാക്കുന്നു. വളർത്ത് മൃഗങ്ങളെ അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ നടത്താൻ കൊണ്ട് പോകുന്നതാണ് നല്ലത്.

ചൂട് താങ്ങാനാവാത്ത സാഹചര്യങ്ങൾ

വളർത്ത് മൃഗങ്ങൾക്ക് ചൂട് താങ്ങാൻ കഴിയാതെ വരുമ്പോൾ അവ ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാറുണ്ട്. സ്ഥിരമായി കാണിക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി വളർത്ത് മൃഗം എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അത് ശ്രദ്ധിക്കാതെ പോകരുത്. അവയ്ക്ക് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ ലക്ഷണങ്ങളിലൂടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ശ്രദ്ധിക്കണം.