ഗോൾഡ് ഫിഷുകളെ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ തന്നെ നല്ല ശുദ്ധമായ വെള്ളത്തിലാവണം അവയെ വളർത്തേണ്ടത്.

മീനുകളെ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. ഏതു മീനിനെ വാങ്ങണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ഒട്ടുമിക്കപേരും തിരഞ്ഞെടുക്കുന്നത് ഗോൾഡ് ഫിഷുകളെയാണ്. ശരിയായ രീതിയിൽ പരിപാലനം നൽകിയാൽ മാത്രമേ ഇവ നന്നായി വളരുകയുള്ളു. അതിനുവേണ്ടിയുള്ള അന്തരീക്ഷം ഒരുക്കേണ്ടത് നമ്മളാണ്. ഗോൾഡ് ഫിഷ് നന്നായി വളരാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

1. ആദ്യമായി വേണ്ടത് നന്നായി വളരാൻ കഴിയുന്ന ഫിഷ് ടാങ്കാണ്. ഗോൾഡ് ഫിഷിന് ടാങ്ക് ഒരുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

2. ചെറിയ ബൗളിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് ഗോൾഡ് ഫിഷുകൾ എന്നാണ് പലരും കരുതുന്നത്. എന്നാൽ ഗോൾഡ് ഫിഷുകൾക്ക് വളരാൻ വ്യാപ്തിയുള്ള ടാങ്ക് തന്നെ വേണ്ടത് അത്യാവശ്യമാണ്. 

3. ഗോൾഡ് ഫിഷുകളെ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ തന്നെ നല്ല ശുദ്ധമായ വെള്ളത്തിലാവണം അവയെ വളർത്തേണ്ടത്. ടാങ്കിനുള്ളിൽ എയർ പമ്പ് സ്ഥാപിച്ചാൽ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാൻ സാധിക്കും. 

4. അഴുക്കിനെയും അണുക്കളെയും നിയന്ത്രിക്കാൻ കൃത്യമായ ഫിൽട്രേഷൻ ആവശ്യമായി വരുന്നു. 72 മുതൽ 76 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയാണ് താപനില ഉണ്ടായിരിക്കേണ്ടത്. അതേസമയം ചൂട് കൂടാനും പാടില്ല.

5. ജീവനുള്ളതോ, ശീതീകരിച്ചതോ ആയ ഉപ്പുവെള്ള ചെമ്മീൻ, ഡാഫ്‌നിയ, ക്രിൽ, റോമിം ലെറ്റൂസ് പോലുള്ള പച്ചക്കറികൾ എന്നീ ഭക്ഷണങ്ങൾ നൽകുന്നത് മീനിന്റെ നല്ല വളർച്ചയ്ക്ക് ഗുണം ചെയ്യുന്നു. 

6. ഫിഷ് ടാങ്ക് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങളെ നീക്കം ചെയ്യണം. അലങ്കാര വസ്തുക്കളുണ്ടെങ്കിൽ അതും വൃത്തിയാക്കാൻ മറക്കരുത്.

7. ഗോൾഡ് ഫിഷുകൾ പൊതുവെ സാമൂഹിക സ്വഭാവമുള്ളവരാണ്. എന്നിരുന്നാലും എല്ലാത്തരം മീനുകളെയും ഒപ്പം വളർത്താൻ സാധിക്കുകയില്ല. അവയ്ക്ക് എപ്പോഴും അവരുടെ സ്വഭാവമുള്ള കൂട്ടാളികളെയാണ് ആവശ്യം.