പലര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കുന്നതാണ് മുഖക്കുരു.. പ്രായഭേദം ഇല്ലാതെ വരാറുള്ള ഈ ശരീരിക വ്യത്യാസം ഇല്ലാതാക്കുവാന്‍ ഇതാ ചില വഴികള്‍. തഴെപ്പറയുന്ന ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ തന്നെ മുഖക്കുരു മാറ്റാം.

അടിക്കടി മുഖം കഴുകരുത് - മുഖം അടിക്കടി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ദൂഷ്യം ചെയ്യും. മുഖം കഴുകണമെങ്കില്‍ ഫെയ്‌സ് വാഷ് ഉപയോഗിക്കുക. ഒരു ദിവസം രണ്ട് തവണ മുഖം കഴുകിയാല്‍ മതിയാകും.

പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കുക - നിങ്ങള്‍ക്ക് ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍ പതുക്കെ ഈ ശീലം നിര്‍ത്തേണ്ടതാണ്. കാരണം ഈ ശീലം നിങ്ങളുടെ മുഖക്കുരു വിട്ടു മാറാതെ തുടരുന്നതിന് കാരണമാക്കും. പാല്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കി നോക്കി ഇക്കാര്യം പരീക്ഷിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം - സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. മുഖത്തേക്ക് സ്മാര്‍ട്ട്‌ഫോണ്‍ അമര്‍ന്നിരിക്കുമ്പോള്‍ അതില്‍ നിന്ന് ഉണ്ടാകുന്ന ബാക്ടീരിയ ആണ് ഇത് ഉണ്ടാക്കുന്നത്. 

ബോഡി ക്രീം മുഖത്ത് പുരട്ടുന്നത് - ബോഡി ക്രീം മുഖത്ത് പുരട്ടുന്നത്, നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് പല തരത്തിലുള്ള ദൂഷ്യങ്ങള്‍ മുഖത്ത് ഉണ്ടാക്കും. 

ഡയറ്റ് - ശരിയായ രീതിയില്‍ അല്ലാത്ത ഡയറ്റ് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നന്നായിരിക്കും.