പൈനാപ്പിള്‍ ദിവസവും കഴിക്കുന്നതിന്‍റെ ചില ഗുണങ്ങള്‍ നോക്കാം.
വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്. നിങ്ങളുടെ ചര്മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള് നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില് അടങ്ങിയിരിക്കുന്നത്. പൈനാപ്പിള് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്റി ഓക്സിഡന്റുകള് ലഭിക്കുന്നു.
പൈനാപ്പിള് ദിവസവും കഴിക്കുന്നതിന്റെ ചില ഗുണങ്ങള് നോക്കാം.
പ്രതിരോധശേഷി വര്ധിപ്പിക്കും
പൈനാപ്പിള് ജ്യൂസ് കഴിക്കുന്നത് പ്രതിരോധശേഷി വര്ധിപ്പിക്കുന്നു. മാത്രമല്ല എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
രക്തസമ്മര്ദ്ദം ഒഴിവാക്കും
ധാരാളം പൊട്ടാസ്യം അടങ്ങിയ ഫലമാണ് പൈനാപ്പിള്. ഇത് ശരീരത്തിലെ അമിത രക്തസമ്മര്ദ്ദം ഒഴിവാക്കാന് സഹായിക്കുന്നു.
ക്യാന്സര്, ഹൃദ്രോഗം
പൈനാപ്പിള് ദിവസവും കഴിക്കുന്നത് ക്യാന്സര്, ഹൃദ്രോഗം, വാതം എന്നിവയില് നിന്നും സംരക്ഷണം നല്കും.
ചര്മ്മാരോഗ്യത്തിന്
ചര്മ്മാരോഗ്യം നിലനിര്ത്തി ശരീരത്തില് യുവത്വം നിലനിര്ത്താനും പൈനാപ്പിള് സഹായിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ ദിവസവും പൈനാപ്പിള് കഴിച്ചാല് മുഖക്കുരു മാറും.
തലമുടി കൊഴിച്ചിലിന്
മുടി കൊഴിച്ചില് മാറാന് ആഴ്ചയില് മൂന്ന് പൈനാപ്പിള് ജൂസ് കഴിക്കുക. മുഴി കൊഴിച്ചില് മാറി മുടി തഴച്ച് വളരും.
