ലൈംഗികശേഷി വര്‍ധിപ്പിക്കാനെന്ന് പറയുന്ന പല മരുന്നുകളും, അത് സംബന്ധിച്ച തട്ടിപ്പുകളും കേള്‍ക്കാറുണ്ട്. ഇതിനേക്കാള്‍ ചിലവു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ പ്രകൃതിദത്തമായി ഒരു പാനീയം വീട്ടില്‍ തന്നെ ഉണ്ടാക്കാം. സെലറി, മാതളനാരങ്ങ, ക്യാബേജ്, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ഈ പാനീയം പുരുഷന്മാരുടെ  ലൈംഗികശേഷി വര്‍ധിക്കും എന്നു പറയുന്നു.

ആവശ്യമായ ചേരുവകള്‍
മാതളനാരങ്ങ- ഒന്ന്
വെളുത്ത ക്യാബേജ്- 100 ഗ്രാം
സെലറി- ഇടത്തരം വലിപ്പമുള്ളത് ഒന്ന്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
കറുവാപ്പട്ട- ഒരു നുള്ള്.

തയാറാക്കുന്ന വിധം

സെലറി വേരും ക്യാബേജും അല്‍പ്പം വെള്ളത്തിലിട്ടു വേവിക്കുക. ഇഞ്ചി ചുരണ്ടി എടുക്കുക. മാതളനാരങ്ങ അല്ലി അടര്‍ത്തി എടുക്കുക. ശേഷം ഇവ മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കണം. ഈ പാനീയം ദിവസവും ഉണ്ടാക്കി കഴിക്കുന്നതു മികച്ച ഫലം നല്‍കുമെന്നു പറയുന്നു.