സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം. വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. കാരണം അവശേഷിക്കുന്ന മാലിന്യങ്ങളും ചെളിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല.
സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം. വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. കാരണം അവശേഷിക്കുന്ന മാലിന്യങ്ങളും ചെളിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. വെള്ളക്കെട്ടില്‍ പല രോഗങ്ങളും ഉണ്ടാകാം. ജലജന്യ രോഗങ്ങള്‍, വയറിളക്കം, ഛര്‍ദി, എലിപ്പനി, ടൈഫോയ്ഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയവ പടരാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണം.
- ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എലിപ്പനി പ്രതിരോധമരുന്ന് കഴിക്കണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ശുദ്ധജലത്തില്‍ മാത്രം ഭക്ഷണം പാചകം ചെയ്യുക. ശരീരത്തില്‍ എന്തെങ്കിലും മുറിവ് ഉണ്ടെങ്കില്‍ വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
- പനി, പനിയോടൊപ്പം തടിപ്പുകള്‍ തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദ്ദി എന്നിവ കണ്ടാല്‍ ഉടന്‍ ഒരു ഡോക്ടറുടെ സഹായം തേടണം.
- കിണറുകള്‍, ടാങ്കുകള്‍ എന്നിവ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക കിണറുകളില്‍ ഉറവ കൂടുതലാണെങ്കിലും മുക്കാല്‍ ഭാഗത്തോളം വെള്ളമെങ്കിലും ഒഴുക്കിക്കളയണം.
- ശുചീകരണത്തിൽ ഏർപ്പെടുന്നവർ മലിനജല സമ്പർക്കം ഒഴിവാക്കാൻ കൈയിലും കാലിലും ഉറ ധരിക്കുക.
- ഇഴജന്തുക്കളോ മറ്റു മൃഗങ്ങളുടെ ജഡമോ വീട്ടിനുള്ളിലില്ലെന്ന് ഉറപ്പാക്കണം.
- കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൊതുക് വളരാതെ സൂക്ഷിക്കണം.
