ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്‍റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

ഒറ്റരാത്രികൊണ്ട് പ്രിയ വാര്യര്‍ക്ക് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. നിലവിൽ 35 ലക്ഷം ആളുകളാണ് ഇൻസ്റ്റാഗ്രമിൽ പ്രിയയെ പിന്തുടരുന്നത്. മലയാളത്തിൽ തന്നെ ഇൻസ്റ്റാഗ്രമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രിയ.

View post on Instagram

ഇന്‍റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്സിന് മുകളിലാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന്‍റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്. 

View post on Instagram

തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനാണ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു.

View post on Instagram
View post on Instagram

ഒമര്‍ ലുലുവി ചിത്രമായ ഒരു അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല.

ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും എല്ലാം മുമ്പ് അഭിനയിച്ചിട്ടുണ്ട് കക്ഷി. പാട്ടും നൃത്തവുമൊക്കെയാണ് താരത്തിന്‍റെ ഇഷ്ടങ്ങള്‍. കൂടാതെ മോഡലിളും ഇഷ്ടമേഘലയാണ്.

View post on Instagram

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram