കെനിയയിലെ മാസായി മാരാ ട്രയാംഗിള്‍ റിസര്‍വില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ആരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ ലഭിച്ചത്. കൂറ്റന്‍ പെരുമ്പാമ്പും പുള്ളിപ്പുലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ഏറെ നേരത്തെ പോരാട്ടത്തിന് ശേഷം പുള്ളിപ്പുലിയുടെ ക്രൗര്യത്തിന് മുന്നില്‍ പെരുമ്പാമ്പ് അടിയറവ് പറഞ്ഞു. ഡെയ്‍ലി മെയിലാണ് ആരെയും ഞെട്ടിപ്പിക്കുന്നതും അപൂര്‍വമായതുമായ വീഡിയോ പുറത്തുവിട്ടത്. പെരുമ്പാമ്പിന്‍റെ ശക്തമായ പിടിത്തത്തില്‍ നിന്ന് ശ്രമകരമായി രക്ഷപ്പെട്ട പുള്ളിപ്പുലി പെരുമ്പാമ്പിന്‍റെ തലയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. പെരുമ്പാമ്പ് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയേറെയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെരുമ്പാമ്പാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇരുവരും മുഖത്തോട് മുഖം കണ്ടപ്പോള്‍ പുള്ളിപ്പുലിയെ ആക്രമിക്കാന്‍ പെരുമ്പാമ്പ് തുനിഞ്ഞു. പുള്ളിപ്പുലിയുടെ ശരീരത്തിലേക്ക് ചാടിയ പെരുമ്പാമ്പ് ചുറ്റിവരിയാന്‍ ശ്രമിച്ചു. എന്നാല്‍, ചുറ്റിവരിയുന്നതിനിടെ തലയില്‍ കടിച്ച പുള്ളിപ്പുലി, പെരുമ്പാമ്പിന്‍റെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ടു. 

വീഡിയോ കാണാം