വാലന്‍റൈന്‍സ് ഡേയില്‍ രണ്‍ബീർ ആലിയ കപൂറിന് നൽകിയ പ്രണയസമ്മാനം. ആ രഹസ്യം വെളിപ്പെടുത്തുകയാണ് രണ്‍ബീറിന്റെ പേഴ്‌സണല്‍ ഷെഫും ഡയറ്റീഷ്യനുമായ ഹര്‍ഷ് ദീക്ഷിത്

രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് പ്രണയം ഇപ്പോള്‍ ബോളിവുഡില്‍ ഒരു ചര്‍ച്ചാവിഷയമേയല്ല. അത്രമാത്രം ഇരുവരുടെയും ബന്ധത്തെ എല്ലാവരും അറിഞ്ഞും അംഗീകരിച്ചും കഴിഞ്ഞു. അപ്പോള്‍ പ്രമുഖ പ്രണയജോഡികളെന്ന നിലയ്ക്ക് വാലന്റൈന്‍സ് ഡേയില്‍ ഇവര്‍ എന്ത് സമ്മാനങ്ങളാണ് പരസ്പരം കൈമാറിയതെന്ന് അറിയാന്‍ സുഹൃത്തുക്കള്‍ക്കെല്ലാം കൗതുകമുണ്ടാകുന്നുവെന്നത് സ്വാഭാവികം. 

Add Asianetnews as a Preferred SourcegooglePreferred

ആ രഹസ്യം വെളിപ്പെടുത്തുകയാണ് രണ്‍ബീറിന്റെ പേഴ്‌സണല്‍ ഷെഫും ഡയറ്റീഷ്യനുമായ ഹര്‍ഷ് ദീക്ഷിത്. ആലിയ രണ്‍ബീറിന് നല്‍കിയ സമ്മാനമെന്തെന്ന് വ്യക്തമല്ലെങ്കിലും തിരിച്ച് രണ്‍ബീര്‍ ആലിയയ്ക്ക് നല്‍കിയ പ്രണയ സമ്മാനം എന്താണെന്ന് ഹര്‍ഷിനറിയാം. 

അതൊരു 'ത്രീ കോഴ്‌സ് ഡിന്നറ'ായിരുന്നുവെന്നാണ് ഹര്‍ഷ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്‍ബീറിന്റെ വീട്ടില്‍ വച്ചായിരുന്നു ഡിന്നര്‍. അവക്കാഡോ, ആസ്പരാഗസ്, സാല്‍മണ്‍ ഫിഷ്, ട്രഫിള്‍, ചോക്ലേറ്റ്, ചെറീസ്, വനില.... ഇങ്ങനെ പോകുന്നു സ്‌പെഷ്യല്‍ ഡിന്നറിന്റെ ചേരുവകള്‍. 

പ്രണയജോഡികളുടെ ഡിന്നര്‍ ചിത്രം ഹര്‍ഷ് ആരാധകര്‍ക്ക് വേണ്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

View post on Instagram


വീട്ടിനകത്ത് ധരിക്കുന്ന സാധാരണവേഷങ്ങളോടെയാണ് രണ്‍ബീറും ആലിയയും ഡിന്നര്‍ കഴിക്കുന്നത്. ഭക്ഷണത്തിന് ശേഷമുള്ള ചോക്ലേറ്റ് ഡെസര്‍ട്ട് കഴിക്കുന്നതാണ് ഹര്‍ഷിന്റെ ഇന്‍സ്റ്റ ഫോട്ടോ. 

മുമ്പും ആലിയയ്‌ക്കൊപ്പമുള്ള അടുക്കള അനുഭവങ്ങള്‍ ഹര്‍ഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. രണ്‍ബീറിന്റെ പിറന്നാള്‍ ദിനത്തില്‍ രണ്‍ബീറിനായി ആലിയ പ്രത്യേകം തയ്യാറാക്കിയ പൈനാപ്പിള്‍ കേക്കിനെ കുറിച്ചായിരുന്നു ഇതിന് മുമ്പത്തെ പോസ്റ്റ്. 

View post on Instagram

ഭക്ഷണകാര്യത്തില്‍ ഇങ്ങനെ അടിച്ചുപൊളിയാണെങ്കിലും അനാരോഗ്യകരമായ ഒരു സാധനവും രണ്‍ബീറിനെ കൊണ്ട് ഹര്‍ഷ് കഴിപ്പിക്കില്ല. ഷുഗര്‍ ഫ്രീ ഡയറ്റിനെ ബാധിക്കുന്ന ഒന്നും പ്രിയപ്പെട്ട താരത്തിന് വിളമ്പാനില്ലെന്നാണ് ഹര്‍ഷ് പറയുന്നത്.