ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് ഉണ്ടാവുന്ന ഈ രോഗാവസ്ഥയാണ് ഇപ്പോള്‍ സോഫിയുടെ നിത്യജീവിതത്തില്‍ കടുത്ത വെല്ലുവിളി ആയിരിക്കുന്നത് ഇറച്ചിയോ മീനോ മുട്ടയോ പാലുല്‍പന്നങ്ങളോ പ്രിസര്‍വ്വേറ്റീസുകളോ എന്തിന് ഉപ്പ് പോലും സോഫിയുടെ ജീവന്‍ അപകടത്തിലാക്കും
ആരോഗ്യപരമായ കാരണങ്ങളാല് ഡയറ്റ് പിന്തുടരുന്നവര് പലപ്പോഴും അനുഭവിച്ചുള്ളതാണ് ഒരേ ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴുള്ള കഷ്ടപ്പാട്. അപ്പോള് ജീവിതകാലം മുഴുവന് ഒരേ ഭക്ഷണം കഴിക്കേണ്ടി വരുന്നയാളുടെ അവസ്ഥ എന്തായിരിക്കും. അത്തരമൊരു അവസ്ഥയിലാണ് ഈ യുവതി. ചോറും പച്ചക്കറിയുമല്ലാതെ എന്ത് കഴിച്ചാലും ഈ യുവതിയ്ക്ക് മരണം ഉറപ്പാണ്. ലണ്ടനിലെ പ്രശസ്ത ഫാഷന് ഡിസൈനറായ സോഫീ വില്യംസ് എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ.

മാസ്റ്റ് സെല് ആക്ടിവേഷന് സിന്ഡ്രോം എന്നാണ് ഈ അവസ്ഥയുടെ പേര്. ഒരു ലക്ഷം പേരില് ഒരാള്ക്ക് ഉണ്ടാവുന്ന ഈ രോഗാവസ്ഥയാണ് ഇപ്പോള് സോഫിയുടെ നിത്യജീവിതത്തില് കടുത്ത വെല്ലുവിളി ആയിരിക്കുന്നത്. സൂര്യപ്രകാശം അടിക്കുന്നത് പോലും സോഫിയുടെ ജീവന് അപകടത്തിലാക്കും.
ഇറച്ചിയോ മീനോ മുട്ടയോ പാലുല്പന്നങ്ങളോ പ്രിസര്വ്വേറ്റീസുകളോ എന്തിന് ഉപ്പ് പോലും സോഫിയുടെ ജീവന് അപകടത്തിലാക്കും. അലര്ജി പ്രശ്നങ്ങള് സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്ക്കുക, ചുണ്ടുകള് ചുവന്നു വീര്ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്. അറുപതിലധികം മരുന്നുകള് ആണ് ഇപ്പോള് യുവതി കഴിക്കുന്നത്.

വളരെ ആരോഗ്യവതിയായിരുന്നു സോഫി 2014 മുതലാണ് യുവതിയ്ക്ക് ഈ അവസ്ഥ തുടങ്ങിയത്. നിരവധി തവണ ബോധം കെട്ട് വീണതോടെയാണ് യുവതി ചികില്സ തേടുന്നത്. നിരവധി ആശുപത്രികളില് ചികില്സ തേടിയെങ്കിലും 2016ലാണ് അസുഖം കണ്ടെത്തുന്നത്. എല്ലാ പച്ചക്കറികളും യുവതിയ്ക്ക് കഴിക്കാന് സാധിക്കില്ല. ഇപ്പോള് ഏതെല്ലാം ഭക്ഷണം കഴിക്കാന് കഴിയുമെന്ന കാര്യത്തില് ഗവേഷണം നടത്തുകയാണ് യുവതി.
