എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ? കുളിക്കുമെന്ന് തന്നെയാണ് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. മറ്റ് ചില ജീവികളൊക്കെ പൈപ്പിന്‍ ചുവട്ടിലു മറ്റും കുളിക്കുന്നത് നാം കാണാറുണ്ട്. ഇപ്പോഴിതാ ഒരു എലി കുളിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. അതും കുളിമുറിയില്‍.

പെറുവിലെ ഹുവാറാസ് നഗരത്തിലാണ് ഈ രസകരമായ കാഴ്ച. ഡിജെയായ ഹോസെ കൊറിയയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിക്കാനായി ഹോസെ കുളിമുറിയിലെത്തിയപ്പോഴാണ് ഈ രസകരമായ കാഴ്ച കണ്ടത്.

കുളിമുറിയിലെ സിങ്കിനുള്ളില്‍ രണ്ടുകാലില്‍ നിവര്‍ന്ന് നിന്നായിരുന്നു എലിയുടെ നീരാട്ട്. സോപ്പുലായനി ഉപയോഗിച്ച് ശരീരമെല്ലാം തേച്ചുകഴുകിയായിരുന്നു എലിയുടെ വിസ്തരിച്ചുള്ള കുളി.
30 സെക്കന്റുള്ള വീഡിയോയാണിത്. ഹോസെ കുളിമുളിമുറിയില്‍ എത്തിയതോടെ എലി കുളിനിര്‍ത്തി സ്ഥലം വിട്ടു. പിന്നീട് ഹോസെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.