പുതപ്പിനുള്ളിൽ പങ്കാളിക്ക് നിങ്ങളോട് താൽപര്യമില്ലേ? വിവാഹിതരായ അനേകരുടെ വലിയ വേദനയാണിത്. വിവാഹത്തിന് ശേഷം ലൈംഗിക ജീവിതം ചില സമയങ്ങളിൽ പാരമ്യതയിലും ചിലപ്പോൾ ഏറ്റവും കുറഞ്ഞ നിലയിലുമായിരിക്കാം. നിങ്ങളുടെ പങ്കാളിക്ക് താൽപര്യം നഷ്ടപ്പെടുന്നത് ഇതിന് കാരണമാകുന്നു. നിങ്ങളോട് എല്ലാ അർഥത്തിലും താൽപര്യം കുറഞ്ഞെന്ന നിഗമനത്തിൽ എത്തരുത്. മറ്റ് ചില കാരണങ്ങൾ കൂടി താൽപര്യക്കുറവിനുണ്ടാകാം. ആ അഞ്ച് കാരണങ്ങൾ ഇതാ:
1. ബന്ധത്തിലെ അസംതൃപ്തി
നിങ്ങളുമായി പങ്കുവെക്കുന്ന ബന്ധമാണ് സെക്സ് എന്നാണ് പല സ്ത്രീകളും ധരിക്കുന്നത്. നിങ്ങൾ പങ്കുവെക്കുന്നതിൽ അവർ തൃപ്തരാകാതെ വന്നാൽ അവരുടെ മനസിൽ സെക്സ് അവസാനകാര്യമായി മാറും. ഇത്തരംഘട്ടങ്ങളിൽ പങ്കാളിയുമായി സംസാരിച്ച് എന്താണ് അലട്ടുന്നതെന്ന് മനസിലാക്കി പരിഹരിക്കുക.
2. അനുഭവം വേദനാജനകം
നിങ്ങളോട് പറഞ്ഞില്ലെങ്കിലും അവൾക്ക് സെക്സ് വേദനാജനകമായ അനുഭവമായിരിക്കാം. ഇക്കാര്യം പങ്കാളിക്കൊപ്പം തനിച്ചിരിക്കുമ്പോൾ ചോദിക്കാം. കൂടുതൽ സുരക്ഷിതമായ രീതികൾ പിന്തുടരുകയും ചെയ്യാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്ക് വേഗത്തിൽ ഉത്തേജിതരാകും. ധൃതി കൂട്ടുന്നത് പങ്കാളിക്ക് വേദനാജനകമായിരിക്കും.

3. അടുപ്പമില്ലായ്മ
എല്ലാം ലൈംഗികതയിൽ ആണെന്നത് തെറ്റിദ്ധാരണയാണ്. നിങ്ങളുടെ ദിവസം തുടങ്ങുന്നതും ജോലി സ്ഥലത്ത് നിന്ന് മടങ്ങിവരുമ്പോഴും ഒരു ചുംബനം പങ്കാളിക്ക് നൽകികൊണ്ടാകാം. ഇത് അവരോടുള്ള അടുപ്പം വർധിപ്പിക്കും. അടുപ്പമില്ലായ്മ സെക്സിൽ താൽപര്യക്കുറവ് സൃഷ്ടിക്കും. അവൾക്കൊപ്പം ഇരിക്കുക, കൈ ചേർത്തുപിടിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയവയെല്ലാം ഫലപ്രദമാകും.
4. ക്ഷീണിതയാണെങ്കിൽ തിരിച്ചറിയുക
വീട്ടിലെയും ഒാഫീസിലെയും ജോലിയോ മറ്റ് കാരണങ്ങളാലോ അവൾ ക്ഷീണിതയായിരിക്കും. അത്തരം അവസ്ഥയിൽ ശാരീരിക ബന്ധത്തിനായി മുതിരരുത്.
അവളെ വിശ്രമിക്കാൻ വിടുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത്. പരസ്പരം ഒറ്റപ്പെട്ടു കഴിയുന്നത് അകലം വർധിപ്പിക്കാനും ഇടയാക്കും.

5. ദൈനന്തിനമാകരുത്
ശാരീരിക ബന്ധം മുടങ്ങാതെ ചെയ്യണം എന്നത് ശരിയല്ല. പങ്കാളിക്ക് മതിയായ ഇടവേളകൾ നൽകണം. പതിവ് പരിപാടിയായി കഴിഞ്ഞാൽ പങ്കാളിക്ക് താൽപര്യം കുറയും.
