ഹൈദരാബാദ്: അദ്ധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിലെ കസ്തൂര്‍ബ ഗേള്‍സ് റെസിഡന്‍സി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേണുകയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയെ അധികൃതര്‍ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ കണക്ക് ടീച്ചര്‍ വഴക്ക് പറഞ്ഞതായും തന്നെ മാത്രം തോല്‍പ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. തന്‍റെ കൂട്ടുകാരുടെ മുന്നില്‍ വച്ച് വഴക്ക് പറഞ്ഞെന്നും തനിക്ക് ആ അപമാനം സഹിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി.

ബുധനാഴ്ചയാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിലും മാതാപിതാക്കളെ വിവരമറിയിക്കുന്നത് ഞായറാഴ്ചയാണ്. എന്നാല്‍ അദ്ധ്യാപികയ്ക്ക് എതിരെയുള്ള ആരോപണം സ്കൂള്‍ അധികൃതര്‍ തള്ളി. പഠനരംഗത്ത് ശോഭിക്കാന്‍ രേണുകയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.