ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്നതാണ്.

ആരോഗ്യകരമായ ജീവിതത്തിന് ദിവസവും നടക്കുന്നത് നല്ലതാണ്. നടക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ദിവസവും നാല്‍പത് മിനിറ്റ് നടക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാവുന്നതാണ്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. പെട്ടെന്നുള്ള മരണത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവും ഹൃദയാഘാതം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്.

എങ്കിലും വ്യായാമത്തിലൂടെ ഹൃദയത്തെ സംരക്ഷിക്കാം. ദിവസവും കുറഞ്ഞത് 40 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്‌മിന്റണ്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.