1, മൂടിവെച്ച സ്വത്ത് വകകള്‍-
ദമ്പതികളില്‍ ഒരാള്‍ക്ക് പങ്കാളി അറിയാത്ത സ്വത്തും വരുമാനവും ഉണ്ടെങ്കില്‍ അത് വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്‌ടിക്കുകയും, വിവാഹമോചനത്തിലേക്ക് പ്രശ്‌നങ്ങള്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മിക്കവരും ഇക്കാര്യം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറയാന്‍ തയ്യാറാകില്ല.
2, അവിഹിതബന്ധം-
പങ്കാളിയുടെ അവിഹിതബന്ധം കണ്ടുപിടിക്കുന്നതും വിവാഹമോചനത്തിലേക്കുള്ള വഴി തെളിക്കും. എന്നാല്‍ ഈ വിവരം അധികമാരോടും പറയാതെ മറച്ചുവെക്കാനും ദമ്പതികള്‍ ശ്രമിക്കും.
3, ലൈംഗികത-
ലൈംഗികബന്ധത്തിലെ താളപ്പിഴകളും വിവാഹമോചനത്തിന് കാരണമാകും. പങ്കാളിയില്‍ ആരെങ്കിലും ലൈംഗികബന്ധത്തിന് വിമുഖത കാട്ടുന്നതും, പ്രകൃതിവിരുദ്ധമായതരത്തിലുള്ള ബന്ധത്തിന് നിര്‍ബന്ധിക്കുന്നതുമൊക്കെ ബന്ധം ഉലയ്‌ക്കാന്‍ കാരണമാകും.
4, തെറ്റായ സ്വത്ത് വിവരം-
വന്‍ സ്വത്ത് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വിവാഹം കഴിക്കും. എന്നാല്‍ വിവാഹശേഷമായിരിക്കും പങ്കാളി തട്ടിപ്പ് മനസിലാക്കുക. ഇതും വിവാഹമോചനത്തിലേക്ക് എത്തിക്കും.
5, കുടുംബത്തെക്കുറിച്ച് തെറ്റായ വിവരം-
വലിയ കുടുംബ പാരമ്പര്യം അവകാശപ്പെട്ട് ചിലര്‍ വിവാഹം കഴിക്കും. എന്നാല്‍ പിന്നീട് ഇത് തെറ്റാണെന്ന് പങ്കാളി മനസിലാക്കുന്നതും വിവാഹമോചനത്തിന് കാരണമാകും.
6, വന്‍ കടബാധ്യത-
വന്‍ കടബാധ്യതയുണ്ടാകുന്ന വിവരം പങ്കാളി മറച്ചുവെക്കുന്നത് വിവാഹമോചനത്തിന് കാരണമാകാറുണ്ട്. ആഡംബരജീവിതവും അനാവശ്യചെലവുകളുമാണ് കടക്കെണിക്ക് കാരണമാകുന്നത്. ഇത് ചിലരെയെങ്കിലും വിവാഹമോചനത്തിലേക്ക് എത്തിക്കും.
