Asianet News MalayalamAsianet News Malayalam

കുടുംബ ജീവിതം വിജയകരമാകാന്‍ ഇതാ 15 രഹസ്യങ്ങള്‍

ബന്ധങ്ങള്‍ പവിത്രമാണ്, അത് വളരെ കരുതലോടെ നോക്കണം. എന്നാല്‍ പലപ്പോഴും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്താറുമുണ്ട്.

Secrets of Couples Who Stay Together Forever
Author
Thiruvananthapuram, First Published Jan 25, 2019, 1:18 PM IST

ബന്ധങ്ങള്‍ പവിത്രമാണ്, അത് വളരെ കരുതലോടെ നോക്കണം. എന്നാല്‍ പലപ്പോഴും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്താറുമുണ്ട്. ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. ചിലപ്പോള്‍ അത് സമയകുറുവ് മൂലമോ ചെറിയ തെറ്റുദ്ധാരണകള്‍ കൊണ്ടോ ആകാം. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ലൊരു ദാമ്പത്യജീവിതത്തിനും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍  നോക്കാം. 

1. പങ്കാളിയുടെ ഒരു ദിവസം എങ്ങനെയുണ്ടായിരുന്നു?

പങ്കാളിയുടെ ഒരു ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കാന്‍ മറക്കരുത്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, കെയര്‍ ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് ഈ ഒരു ചോദ്യം. പങ്കാളിയുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു, എന്തൊക്കെ ഉണ്ടായിരുന്നു വിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുന്നത് നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. 

2. വഴക്ക്, തല്ല്, അടി..?

ദാമ്പത്യജീവിതത്തില്‍ വഴക്ക് ഇടന്നതൊക്കെ സ്വാഭാവികമാണ്. അത് അധികം സമയം നീണ്ടുപോകാതെ ശ്രദ്ധിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ ഒഴിവാക്കുക. ചെറിയ വഴക്കുകളാണ് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ദാമ്പത്യ ജീവിതത്തിന് നല്ലത്. വഴക്കിന്‍റെ കാരണം കണ്ടെത്തി പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുക 

3. കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കുക 

നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ അതിന് പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുക. 

4. വാക്ക് പാലിക്കുക 

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പറയുന്ന വാക്ക് പാലിക്കുക എന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക. 

Secrets of Couples Who Stay Together Forever

5. ക്ഷമിക്കാന്‍ പഠിക്കുക 

നമ്മള്‍ എല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ക്ഷമിക്കാന്‍ കഴിയുന്നതിലാണ് കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്. 

6. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കുക 

ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പങ്കാളി പറയുന്നത് കേള്‍ക്കാനുളള മനസ്സ് ഉണ്ടാവുക എന്നത്. അതിനാല് നിങ്ങള്‍ കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കും. 

7. പങ്കാളിയുടെ അവകാശങ്ങളില്‍ 'നോ' പറയരുത്

പങ്കാളിക്ക് അവരുടേതായ ഇഷ്ടങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അരുത് എന്ന് പറയുന്നത്. പങ്കാളി എങ്ങനെയാണോ  അങ്ങനെ തന്നെ ഇരിക്കാന്‍ അനുവദിക്കുക. മാറ്റുവാനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കരുത്. പങ്കാളിയെ പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക.  പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അവരെ സ്നേഹിക്കാന്‍ പഠിക്കുക. 

8. സമയം മാറ്റിവെക്കുക 

പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. എത്ര തിരക്ക് ഉണ്ടെങ്കിലും പങ്കാളിയോടൊപ്പം സംസാരിക്കാനും ഇരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക. 

9. സര്‍പ്രൈസുകള്‍ നല്‍കുക 

സര്‍‌പ്രൈസുകള്‍ എപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കും. സര്‍പ്രൈസുകള്‍ കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് പങ്കാളിക്ക് ബോധ്യമാകും. 

10. പങ്കാളിയുടെ കുടുംബത്തെ സ്നേഹിക്കുക

പങ്കാളിയുടെ കുടുംബത്തെ സ്വന്തം കുടുംബം പോലെ സ്നേഹിക്കുക. അതിലൂടെ പങ്കാളിക്ക് നിങ്ങളോടുളള സ്നേഹം കൂടും. പങ്കാളി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക. 

Secrets of Couples Who Stay Together Forever

11. അസുഖം വരുമ്പോഴുളള പരിചരണം

പങ്കാളിക്ക് അസുഖം വരുമ്പോഴുളള പരിചരണം വളരെ പ്രധാനമാണ്. നിങ്ങളുടെ സ്നേഹവും കരുതലും ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കേണ്ട സമയമാണിത്. പങ്കാളിക്ക് ഇഷ്ടമുളള ഭക്ഷണം ഉണ്ടാക്കി കൊടുത്തും ഒരു കുഞ്ഞിനെ പോലെ പരിചരിക്കുക. 

12. പങ്കാളിയെ കുറിച്ച് മോശം പറയാന്‍ അനുവദിക്കരുത്

പങ്കാളിയെ കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ തടയണം. തന്‍റെ മുന്നില്‍ വെച്ച് പങ്കാളിയെ കുറ്റം പറയാന്‍ ആരെയും അനുവദിക്കരുത്. 

13. യാത്രകള്‍ പോവുക

യാത്രകള്‍ പോകാന്‍ രണ്ടുപേരും സമയം കണ്ടെത്തണം. ഇത്തരം യാത്രകള്‍ നിങ്ങളുടെ ദാമ്പത്യജവിതത്തെ മനോഹരമാക്കും. യാത്രകള്‍ പോകുമ്പോള്‍ വഴക്ക് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

14. നിങ്ങളായി ജീവിക്കുക 

പലപ്പോഴും ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ നഷ്ടപ്പെടാറുണ്ട്. പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാറുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തെ മറക്കരുത്. നിങ്ങള്‍ എന്താണോ അങ്ങനെ തന്നെ ഇരിക്കുക. നിങ്ങള്‍ എന്താണെന്ന് പങ്കാളി അറിയേണ്ടതുമാണ്. 

15. സ്നേഹം പ്രകടിപ്പിക്കുക

പങ്കാളിയെ മനസ് തുറന്ന് സ്നേഹിക്കുക, ആ സ്നേഹം പ്രകടിപ്പിക്കുക. നിങ്ങള്‍ പലപ്പോഴും സ്നേഹം ശാരീരിക ബന്ധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നു. ശരീരം കൊണ്ട് സനേഹിക്കുന്നതിന് മുമ്പ് മനസ് കൊണ്ട് സ്നേഹിക്കുക. അത് പങ്കാളിക്ക് മനസിലാകുന്ന രീതിയില് പ്രകടിപ്പിക്കുക, തുറന്നു പറയുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക. എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നുപറയുക. വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്നേഹിക്കുക. 

Secrets of Couples Who Stay Together Forever

Follow Us:
Download App:
  • android
  • ios