മുട്ട വാട്ടിക്കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ചെറിയ ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം വലിയ പാത്രത്തില്‍, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ബൗളിറക്കി വയ്ക്കുക
ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും എപ്പോഴും അല്‍പം കരുതലോടെ വേണം മുട്ട കഴിക്കാന്‍. സ്വതവേ കൊഴുപ്പടങ്ങിയിട്ടുള്ളതിനാല്‍ തന്നെ കൂടുതല്‍ എണ്ണ ചേര്‍ക്കാതെ, എന്നാല്‍ രുചികരമായി എങ്ങനെയെല്ലാം മുട്ട പാകം ചെയ്യാം? ഇതിനായി ഏഴ് വഴികളിതാ...
ഒന്ന്...
മുട്ട സ്ക്രാംബിള്‍ ചെയ്ത് കഴിക്കാവുന്നതാണ്. ചുവട് കട്ടിയുള്ള പാന്‍ ആണെങ്കില്‍ ഒരല്‍പം എണ്ണ തേച്ച ശേഷം മുട്ട, ഉപ്പും കുരുമുളകും നോണ്‍-ഫാറ്റ് മില്‍ക്കും ചേര്‍ത്ത് യോജിപ്പിച്ചത് ഒന്നിച്ചിട്ട് ചിക്കാം. ഒരു ചെറിയ പാത്രം, സ്ക്രാംബിള്‍ഡ് മുട്ടയില്‍ 17 കലോറിയാണുള്ളത്. ഏതാണ്ട് 3.6 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കും.
രണ്ട്...
മുട്ട പുഴുങ്ങിക്കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ ഒരു മാര്‍ഗ്ഗം. അല്‍പം പോലും എണ്ണ ചേര്‍ക്കാതെ ആവിയില്‍ പാകം ചെയ്യുന്നതിനാലാണ് ഇത് സുരക്ഷിതമായ ഭക്ഷണമാകുന്നത്. 78 കലോറിയും 5.3 ഗ്രാം കൊഴുപ്പും, 6 ഗ്രാം പ്രോട്ടീനുമാണ് ഇതിലടങ്ങിയിരിക്കുന്നത്.
മൂന്ന്...

മുട്ട വാട്ടിക്കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ചെറിയ ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം വലിയ പാത്രത്തില്‍, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ബൗളിറക്കി വയ്ക്കുക. മുട്ട വെന്തെന്ന് ഉറപ്പാകുമ്പോള്‍ ഉപ്പോ കുരുമുളകോ വിതറി കഴിക്കാവുന്നതാണ്.
നാല്...
മുട്ട പച്ചയ്ക്ക് കഴിക്കുന്നവരും ധാരാളമുണ്ട്. ഇതും ആരോഗ്യത്തിന് മികച്ചതാണ്. പച്ചമുട്ട, കൊഴുപ്പ് നീക്കിയ പാലിലടിച്ച് കഴിക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിലേക്ക് ബാക്ടീരിയകളെത്താനുള്ള സാധ്യതയുള്ളതിനാല്‍ അല്‍പം കരുതി മാത്രമേ പച്ചമുട്ട കഴിക്കാവൂ. പുറത്തുനിന്ന് വാങ്ങുന്ന മുട്ട കഴിയുന്നതും പാകം ചെയ്ത് തന്നെ കഴിക്കുന്നതാണ് നല്ലത്.
അഞ്ച്...

മുട്ട കൊണ്ടുണ്ടാക്കുന്ന ജനപ്രിയ ഡിഷ് ഏതെന്ന് ചോദിച്ചാല്‍ അത് ഓംലെറ്റ് തന്നെയെന്ന് പറയേണ്ടിവരും. ഇതിനും എണ്ണ വളരെ കുറച്ച് മാത്രം ഉപയോഗിച്ച് ശീലിക്കുക. സ്വന്തം താല്‍പര്യപ്രകാരം, സവാളയോ, പച്ചമുളകോ, മറ്റ് മസാലകളോ ഒക്കെ ചേര്‍ത്ത് ഓംലെറ്റുണ്ടാക്കാവുന്നതാണ്.
ആറ്...
മൈക്രോ വേവ് ഓവനില്‍ പാകം ചെയ്ത മുട്ടയും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ല. ആവിയില്‍ പാകം ചെയ്യുന്നത് കൊണ്ടാണിത്. മാത്രമല്ല അടുപ്പില്‍ പാകം ചെയ്യുന്നതിനെക്കാള്‍ എളുപ്പത്തില്‍ തയ്യാറാക്കാനുമാകും.
ഏഴ്...

ഓംലെറ്റ് കഴിഞ്ഞാല്‍ പിന്നെ, ഏറ്റവുമധികം പേരും മുട്ട കഴിക്കുന്നത് ബുള്‍സ്ഐ ആയിട്ടാണ്. രാവിലെ ബ്രേക്ക്ഫാസിറ്റിന്‍റെ കൂടെയും, ബ്രേക്ക്ഫാസ്റ്റായി തന്നെയും കഴിക്കാവുന്നതാണ് ബുള്‍സ്ഐ. വളരെ കുറച്ച് എണ്ണ മതി ബുള്‍സ്ഐ തയ്യാറാക്കാന്‍. മാത്രമല്ല, മുഴുവനായി വേവാത്തതിനാല്‍ പച്ചമുട്ടയുടെ ചില ഗുണങ്ങളും ബുള്‍സ്ഐയ്ക്കുണ്ടാകും.
മുട്ട ചേര്‍ത്ത് പൊതുവേ വിവിധ തരത്തിലുള്ള ഭക്ഷണമുണ്ടാക്കാറുണ്ട്. പലഹാരങ്ങളും പല വിധമുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരീരത്തിന് അത്ര ഗുണകരമല്ല.
നെയ്, എണ്ണ, ചീസ് തുടങ്ങിയവ ചേര്‍ത്ത് ധാരാളം മുട്ട കഴിക്കുന്നതും അപകടം തന്നെ.
