മെറ്റാലിക്ക് സാരിയില്‍ തിളങ്ങി ശില്‍പ ഷെട്ടി

First Published 25, Jun 2018, 9:35 AM IST
Shilpa Shettys metallic saree gown gets attraction
Highlights
  • എപ്പോഴും സാരികളില്‍ ഫാഷന്‍ കണ്ടെത്തുന്ന ബോളിവുഡ് താരമാണ് ശില്‍പ്പഷെട്ടി. 

എപ്പോഴും സാരികളില്‍ ഫാഷന്‍ കണ്ടെത്തുന്ന ബോളിവുഡ് താരമാണ് ശില്‍പ്പഷെട്ടി. സാരികളില്‍ മാത്രമല്ല, ഫാഷന്റെ കാര്യത്തില്‍ ശില്‍പയ്ക്ക് തന്‍റെതായ കാഴ്ചപാടുകളുണ്ട്.  പൊതു പരിപാടികളില്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാനാണ് ശില്‍പ ശ്രദ്ധിക്കുന്നത്. വിദ്യാബാലനായിരുന്നു ബോളിവുഡിലെ സാരി പ്രേമി എന്നാണ് എല്ലാവരും കരുതിയിരുന്നത്. വിദ്യാ ബാലന് ശേഷം ദീപിക പദുകോണും ശില്പ ഷെട്ടിയുമെല്ലാം സാരിയുടെ പിന്നാലെയാണ്.  

വിദ്യ ബാലന്‍ പരമ്പരാഗത സാരികളുടെ ആരാധികയാണെങ്കില്‍ അള്‍ട്രാ മോഡേണ്‍ സാരികളാണ് ശില്‍പയുടെ ഇഷ്ടം. സാരിയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ മടിയില്ലാത്ത ശില്‍പ സമീപകാലത്ത് ധരിച്ച സാരികളെല്ലാം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിലൊന്നാണ്  ശില്‍പ ധരിച്ച മനോഹരമായ മെറ്റാലിക് സാരികള്‍. പച്ച നിറത്തിലുളള മെറ്റാലിക് സാരി ഗൗണ്‍ ഫാഷന്‍ ലോകത്തെ പുത്തന്‍ കാഴ്ചയായി മാറി. 

 


 

loader