മോണിംഗ് പില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. സെക്‌സിനു ശേഷം കഴിക്കാവുന്ന ഗുളിക.
സെക്സിനോട് സ്ത്രീയ്ക്കും പുരുഷനും തുല്യ താൽപര്യമാണ്. എന്നാൽ അപ്രതീക്ഷിതമാകുന്ന സെക്സ് ചില സമയങ്ങളിൽ ദമ്പതികൾക്ക് തിരിച്ചടിയാകാറുണ്ട്. ആർത്തവം മുടങ്ങുമ്പോഴാകാം ഗർഭം ധരിച്ചെന്ന വിവരം അവർ അറിയുന്നത്. സേഫ് സെക്സ് അഥവാ സുരക്ഷിതമായ സെക്സിൽ ഏർപ്പെടാത്തത് കൊണ്ടാണ് അപ്രതീക്ഷിതമായി ഗർഭം ധരിക്കുന്നത്. എന്നാൽ ഗര്ഭനിരോധനത്തിന് ധാരാളം മാര്ഗങ്ങള് നിലവിലുണ്ട്. ഗുളികകള്, കോപ്പര് ടി, കോണ്ടംസ് തുടങ്ങിയവയാണ് കൂടുതൽ പേരും ഉപയോഗിച്ച് വരുന്നത്.
ഗുളികകളാണ് പലരും ഉപയോഗിക്കുന്ന ഗര്ഭനിരോധന ഉപാധികള്. ഇവയില് ഐ പില് ഉള്പ്പെടെയുള്ള ഗുളികകളും ഉള്പ്പെടുന്നു. ഹോര്മോണുകളാണ് ഇവിടെ ഗര്ഭനിരോധന ഉപാധിയായി പ്രവര്ത്തിക്കുന്നത്. ഗര്ഭം തടയാന് ഹോര്മോണ് കുത്തിവയ്പുമുണ്ട്. ഇത് ഒരു തവണയെടുത്താല് മൂന്നു മാസം വരെ ഉപയോഗപ്രദമാണ്. എന്നാൽ ഇതൊന്നുമല്ലാതെ ആർക്കും അറിയാത്ത മറ്റൊരു ഗർഭനിരോധന മാർഗമുണ്ട്. എമര്ജന്സി മോണിംഗ് പില് എന്നാണ് ഇതിന്റെ പേര്. എമര്ജന്സി മോണിംഗ് പില് എന്താണെന്ന് പലർക്കും അറിയില്ല.
എമര്ജന്സി മോണിംഗ് പില് അപ്രതീക്ഷിത സെക്സിലൂടെയുണ്ടാകുന്ന ഗര്ഭനിരോധന ഉപാധിയാണെന്നു പറയാം. മോണിംഗ് പില് അപ്രതീക്ഷിത ഗര്ഭധാരണം തടയുന്ന ഒന്നാണ്. അതായത് മുന്കരുതലുകള് ഇല്ലാതെ സെക്സ് സംഭവിച്ചാല് ഗര്ഭധാരണം തടയാന് സഹായിക്കുന്ന ഒന്ന്. സെക്സിനു ശേഷം കഴിയ്ക്കാവുന്ന ഗുളിക. എന്നാല് ഇതു പരാജയപ്പെടാനുള്ള സാധ്യത ഏതാണ്ടു 80 ശതമാനമാണെന്നു ഡോക്ടര്മാര് തന്നെ അഭിപ്രായപ്പെടുന്നു. കൃത്യമായ സമയ ക്രമത്തില് കഴിയ്ക്കണം. അതു കഴിഞ്ഞു കഴിച്ചാല് ഗുണമുണ്ടാകില്ല. ഇതുപോലെ ഇതു കഴിച്ച ശേഷം ഛര്ദിച്ചോ മറ്റോ പോയാലും ഗുണമുണ്ടാകില്ല.
മോണിംഗ് പില് കഴിച്ചാൽ ചില ദോഷവശങ്ങൾ കൂടിയുണ്ട്. മോംണിംഗ് പിൽ കഴിച്ച് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാൽ ഛർദ്ദി ഉണ്ടാകാം. നല്ല തലവേദന അനുഭവപ്പെടാം. ദേഹാസ്വസ്ഥതയും ക്ഷീണവും ഉണ്ടാകും. സ്തനങ്ങളിലും വേദന അനുഭവപ്പെടാം. സ്ഥിരമായി ആർത്തവം തെറ്റാനും സാധ്യതയുണ്ട്. മോണിംഗ് പില് കഴിച്ചാൽ ചില സ്ത്രീകൾക്ക് അമിതമായ രക്തസ്രാവവും ഉണ്ടാകാനിടയുണ്ട്.
