Asianet News MalayalamAsianet News Malayalam

ഈ മഴക്കാലത്ത് കൊതുകിനെ പേടിക്കണം

  • കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകു വരില്ല. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷനേടാം. 
     
simple ways to prevent mosquitoes at home
Author
Trivandrum, First Published Aug 16, 2018, 3:46 PM IST

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് കൊതുകു തിരിയോ അല്ലെങ്കിൽ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ആണ്. ഇതെല്ലാം ഉപയോ​ഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാൽ, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില നാടൻ മാർഗങ്ങളുണ്ട്.

1. കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകു വരില്ല. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷനേടാം. 

2.വീടിനുള്ളിൽ കർപ്പൂരം കത്തിച്ചു വച്ചാലും കൊതുകുകൾ അടുക്കില്ല.രൂക്ഷഗന്ധമുള്ള വേപ്പെണ്ണ കൊതുകുകളെ അകറ്റും. 

3. വേപ്പെണ്ണയും വെളിച്ചെണ്ണയും ചേർത്ത ശരീരത്തു പുരട്ടുന്നത് കൊതുകുകടിയിൽ നിന്ന് രക്ഷിക്കും. നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷ്ണത്തിലും ഒരു ഗ്രാമ്പു വീതം കുത്തി നിർത്തിയ ശേഷം മുറിയിൽ സൂക്ഷിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ല. 

4. കൊതുകിനെ ഓടിക്കാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളിൽ ​ഗ്രാമ്പ് കുത്തിവയ്ക്കുക. വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ നല്ലതാണ്. നാരങ്ങയുടെ നീര് കെെയ്യിൽ തേച്ചിടുന്നതും നല്ലതാണ്.

5. കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള ഓയിലുകള്‍ ഉപയോഗിക്കുന്നത് കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.

6. ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

7. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്.

8. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകുകളെ അകറ്റും.


 

Follow Us:
Download App:
  • android
  • ios