Asianet News Malayalam

ഗർഭധാരണം ആഗ്രഹിക്കുന്നവർ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കുക

six ways to boost your fertility
Author
First Published Jan 31, 2018, 11:55 AM IST
  • Facebook
  • Twitter
  • Whatsapp

ഒാരോ വർഷം പിറക്കു​മ്പോഴും ഒാരോ തീരുമാനങ്ങളെടുത്താണ്​ പലരും മുന്നോട്ടുപോകാറുള്ളത്​. എന്നാൽ മിക്കവർക്കും അതിൽ ഉറച്ചുനിൽക്കാനും കഴിയാറില്ല. ഇൗ പുതുവർഷത്തിൽ ആരോഗ്യകാര്യത്തിൽ ചിലതീരുമാനങ്ങളെടുത്ത്​ മുന്നോട്ടുപോകുന്നതിനെക്കുറിച്ച്​ ആലോചിക്കണം. സ്​ത്രീകളെ സംബന്ധിച്ചിടത്തോളം ഇത്തരം തീരുമാനങ്ങളും അതുപ്രകാരം ജീവിതം നയിക്കുന്നതും അവരുടെ ആരോഗ്യസംരക്ഷണത്തിന്​ അനിവാര്യമാണ്​. പ്രത്യേകിച്ചും അമ്മയാകാൻ ആഗ്രഹിക്കുന്നവർ ഗർഭധാരണത്തിന്​ ജീവിത ശൈലിയിൽ കൃത്യമായ ക്രമീകരണം വരുത്തണമെന്നാണ്​ വന്ധ്യതാനിവാരണ വിദഗ്​ദരായ ഡോക്​ടർമാർ നിർദേശിക്കുന്നത്​. സ്​ത്രീകൾക്കായി അത്തരം ചില നിർദേശങ്ങളും മുന്നറിയിപ്പുകളും ഇതാ: 

1. നല്ലത്​ കഴിക്കുക

പലരും വളരെ വൈകിയും ഉറങ്ങാൻ പോകുന്നതിന്​ തൊട്ടുമുമ്പുമായാണ്​ ഭക്ഷണം കഴിക്കുന്നത്​. ഗർഭിണിയാകാൻ ഒരുങ്ങുന്ന സ്​ത്രീകളെ സംബന്ധിച്ച്​ വിറ്റാമിൻ, ധാതുക്കൾ എന്നിവ അടങ്ങിയ നിയന്ത്രണമുള്ള ഭക്ഷണക്രമം പ്രധാനമാണ്​. വിറ്റാമിൻ സിയുടെയും ​പ്രോട്ടിനി​ന്‍റെയും സാന്നിധ്യം ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു. രക്​തത്തിൽ പഞ്ചസാരയുടെ അളവ്​ ക്രമീകരിച്ചുനിർത്തണം. സാലഡുകളും പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.   

2. പുറത്തിറങ്ങി നടക്കുക

വ്യായാമത്തിന്​ നടത്തത്തേക്കാൾ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ  ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിർദേശിക്കാനില്ല. വന്ധ്യതാ നിവാരണ ചികിത്സ തേടുന്നവർക്ക്​ ഇത്തരം വ്യായാമങ്ങൾ പ്രധാനമാണ്​. പ്രഭാത നടത്തവും സായാഹ്​ന നടത്തവും പതിവാക്കുന്നത്​ ഏറെ ഗുണകരമാണ്​. 

3. മാനസിക സമാധാനം നേടുക

മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്​ഥലങ്ങളിൽ നിന്ന്​ കഴിവതും മാറിനിൽക്കുക. മനസിനെ ശുദ്ധിയാക്കി പത്ത്​ മുതൽ 20 മിനിറ്റ്​ വരെ ശ്വാസോഛോസത്തിൽ ശ്രദ്ധപുലർത്തുക. ഇത്​ ദിവസവും പിന്തുടരുന്നത്​ മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. കടലിന്‍റെ തിരയിളക്കം, വെള്ളച്ചാട്ടം, മഴക്കാടുകളിലെ ശബ്​ദം തുടങ്ങിയവയെല്ലാം സമ്മർദം കുറക്കാൻ സഹായകമാണ്​. 

4. ശരീരത്തിലെ ജൈവഘടികാരത്തി​ന്‍റെ പ്രവർത്തനം സൂക്ഷിക്കുക

സ്വാഭാവിക ഗർഭധാരണമാണ്​ എപ്പോഴും നല്ലത്​. നമ്മുടെ ശരീരത്തി​ന്‍റെ പ്രവർത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തി​ന്‍റെ പ്രവർത്തനം സന്തുലിതമാണെന്ന്​ ഉറപ്പുവരുത്തണം. സ്​ത്രീകൾക്ക്​ അവരുടെ 20കളിൽ ആണ്​ ഗർഭധാരണത്തിന്​ എളുപ്പം. 35ന്​ ശേഷം ഗർഭധാരണം പ്രയാസകരമാണ്​. ഇതെക്കുറിച്ചുള്ള അവബോധവും തീരുമാനവും പ്രധാനമാണ്​. 

5. മൊബൈൽ, ലാപ്​ടോപ്​, കമ്പ്യൂട്ടർ ഉപയോഗങ്ങൾ നിയന്ത്രിക്കുക

രാത്രിയിൽ പ്രത്യേകിച്ചും ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയിൽ നിന്നുള്ള റേഡിയേഷൻ നിങ്ങളിലെ ഗർഭധാരണ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഫോണിലും ലാപ്​ടോപ്പിലും ഉപയോഗിക്കുന്ന സമയം മറ്റ്​ രീതിയിൽ ക്രിയാത്​മകമായി വിനിയോഗിക്കുക.  
 

6. ദഹന സംവിധാനത്തിൽ ശ്രദ്ധപുലർത്തുക

നല്ല ഭക്ഷണം കഴിച്ചാലും പലർക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാൽ മികച്ച പോഷണം ഭക്ഷണത്തിൽ നിന്ന്​ ലഭിക്കാതെ വരും. ഇത്​ എല്ലുകളുടെ ശക്​തിയെ തന്നെ ബാധിക്കും. 
 

Follow Us:
Download App:
  • android
  • ios