Asianet News MalayalamAsianet News Malayalam

ട്രയല്‍ റൂമുകളില്‍ പേടിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറയെ മാത്രമല്ല...

  • ട്രയല്‍ റൂമുകളില്‍ ശ്രദ്ധിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെയല്ല മറിച്ച് ട്രയല്‍ റൂമകളില്‍ നിന്ന് ഒപ്പം വരുന്ന നിരവധി അസുഖങ്ങളെയെന്ന് റിപ്പോര്‍ട്ട്
skin disease spread while using trail rooms

ട്രയല്‍ റൂമുകളില്‍ ശ്രദ്ധിക്കേണ്ടത് ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെയല്ല മറിച്ച് ട്രയല്‍ റൂമകളില്‍ നിന്ന് ഒപ്പം വരുന്ന നിരവധി അസുഖങ്ങളെയെന്ന് റിപ്പോര്‍ട്ട്. എത്ര പ്രമുഖ ബ്രാന്‍ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രങ്ങള്‍ അനുയോജ്യമാണോയെന്ന് നോക്കുമ്പോള്‍ കൂടെ വരാന്‍ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല. മുന്‍പ് പലരും അനുയോജ്യമാണോയെന്ന് നോക്കിയ വസ്ത്രങ്ങളാവും മിക്ക വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകുക. ചര്‍മരോഗങ്ങള്‍ ഉള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളില്‍ രോഗം പടര്‍ത്തുന്ന ബാക്ടീരിയ കാണാനുള്ള സാധ്യത കൂടുതലാണ്. 

അരിമ്പാറ (Warts and verrucas)

തൊലിപ്പുറത്ത് കാണുന്ന അരിമ്പാറ സമ്പര്‍ക്കത്തിലൂടെ പടരുന്ന ഒരു രോഗമാണ്. പ്രായ വ്യത്യാസമില്ലാതെ ആരിലും അരിമ്പാറ കാണാനുള്ള സാധ്യതയുണ്ട്. വസ്ത്ര സ്ഥാപനങ്ങളില്‍ മിക്കവാറും മറ്റുള്ളവര്‍ ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ ആണ് ഇടാന്‍ കിട്ടാറ്. ട്രയല്‍ ചെയ്ത വസ്ത്രങ്ങള്‍ മുമ്പ് ഈ അസുഖമുള്ളവര്‍ ഉപയോഗിച്ചതാണെങ്കില്‍ അരിമ്പാറ പകരാന്‍ സാധ്യതയുണ്ട്. 

കരപ്പന്‍ ( Scabies) 

ചര്‍മ്മത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരാന്‍ സാധ്യതയുള്ള രോഗമാണ് കരപ്പന്‍. ശരീരത്തിലെ മടക്കുകളിലും മറ്റും ഇത് കാണാനുള്ള സാധ്യത ഏറെയാണ്. പലയിടത്തായി ചൊറിഞ്ഞ് തടിച്ച് കാണപ്പെടുന്നതാണ്  കരപ്പന്റെ പ്രാധമിക ലക്ഷണം. സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ശരീരമാസകലം പടരാന്‍ സാധ്യതയുള്ള ഒന്നാണ് കരപ്പന്‍.  കരപ്പനില്‍ കാണുന്ന നീരൊലിപ്പിലൂടെയാണ് ഈ അസുഖം പടരുക. 


ചിക്കന്‍പോക്സ്  (Chickenpox)

വളരെ വേഗത്തില്‍ പടരുന്ന വൈറസ് ജന്യ രോഗമാണ് ചിക്കന്‍പോക്സ്. ശരീരത്തും, മുഖത്തും, തലയിലുമെല്ലാം ചെറിയ കുരുക്കള്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. വായുവിലൂടെയും ചര്‍മത്തിലൂടെയും ചിക്കന്‍ പോക്സ് പകരാനുള്ള സാധ്യതകള്‍ ഏറെയാണ്. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ വൈറസ്‌ പടരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. 

അണുബാധ  (Fungal infection) 

കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ചൊറിഞ്ഞു ശരീരം പൊട്ടുകയും ചെയ്യും. പലപ്പോഴും ചികിത്സ തേടാന്‍ വൈകുന്നത് അസുഖം ഗുരുതരമാകാന്‍ കാരണമാകാറുണ്ട്. 

ഇത്തരം രോഗങ്ങള്‍ ട്രയല്‍ റൂമില്‍ നിന്ന് കൂടെ പോരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും താഴെ നിന്നും എടുത്തു ട്രയല്‍ ചെയ്തു നോക്കുക
  • വാങ്ങിയ വസ്ത്രം ഉടന്‍ ഉപയോഗിക്കാതെ ഒന്ന് കഴുകി ഉണക്കിയ ശേഷം ഉപയോഗിക്കുക
     
Follow Us:
Download App:
  • android
  • ios