നിദ്ര എന്നത് മനുഷ്യ ശരീരത്തിന് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ തുടര്‍ച്ചയായി ഉറക്കത്തില്‍ നിന്ന് ഈ സമയങ്ങളില്‍ രാത്രി ഞെട്ടാറുണ്ടോ? എങ്കില്‍ ചില സുപ്രധാന കാര്യങ്ങള്‍ അറിയുക. രാത്രി 11 മണിക്കും 1 മണിക്കും ഇടയിലാണു ഉറക്കം നഷ്ട്ടപ്പെട്ടു ഞെട്ടി ഉണരുന്നത് എങ്കില്‍ കാരണം പിത്താശയമാണ്. വൈകാരിക പ്രശ്‌നങ്ങള്‍, നിരാശ, തുടങ്ങയവ നിങ്ങളെ ബാധിക്കാം എന്നു പറയുന്നു. 

ഇതു മറികടക്കാനായി ക്ഷമിക്കാനും സ്വയം സ്‌നേഹിക്കാനും പഠിക്കുക. രാത്രി 1 മണിക്കും 3 മണിക്കും ഇടയിലാണ് ഉറക്കം വിട്ട് ഉണരുന്നത് എങ്കില്‍ സൂക്ഷിക്കുക. ദേഷ്യമാണ് ഈ സമയം എഴുന്നേല്‍പ്പിക്കാന്‍ കാരണം എന്നു ചൈനീസ് പാരമ്പര്യം പറയുന്നു. ഉറക്കം ലഭിക്കാന്‍ തണുത്ത വെള്ളം കുടിക്കുക, ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഈ സമയവും നിങ്ങള്‍ക്കു സ്വസ്ഥമായി ഉറങ്ങാന്‍ കഴിയും.

ഉറക്കം നഷ്ട്ടപ്പെടുന്നതു രാത്രി 3 മണിക്കും 5 മണിക്കും ഇടയിലാണ് എങ്കില്‍ മനസില്‍ സങ്കടങ്ങള്‍ ഉള്ളതു കൊണ്ടാണ് എന്നു പറയുന്നു. അല്ലെങ്കില്‍ ആത്മീയമായ പ്രകാശനങ്ങളാകാം ഇതിനു കാരണം. നന്നായി ശ്വസിക്കുക, തുടര്‍ന്ന് ഭാവിയേക്കുറിച്ചു ശുഭപ്രതീക്ഷ വച്ചു പുലര്‍ത്തുക. നിങ്ങളുടെ ഈ സമയത്തെ ഉറക്കമില്ലായ്മ്മയ്ക്കു പരിഹാരമാകുമെന്നു പറയുന്നു.