ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവരുണ്ട്, ക്യത്യമായി വ്യായാമം ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇതെല്ലാം ചെയ്തിട്ടും ശരീരഭാരം ചിലർക്ക് കുറയാറില്ല. ചില ഗന്ധങ്ങൾ ശ്വസിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഗന്ധങ്ങൾ പരിചയപ്പെടാം.
മിക്കവരിലും അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ക്യത്യമായ ഡയറ്റ് ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ചില ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഗന്ധങ്ങൾ ഇവയൊക്കെ.
കർപ്പൂര തുളസിതൈലം...
കർപ്പൂര തുളസിതെെലത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഓർമ്മശക്തി വർധിക്കാൻ വളരെ നല്ലതാണ് കർപ്പൂര തുളസിതെെലം. ശ്രദ്ധ കൂട്ടാനും ചിന്തകളില്‍ വ്യക്തത വരാനും സഹായിക്കുന്നു. കർപ്പൂരതുളസി തൈലം trigeminal നാഡിയുടെ ഉത്തേജനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഉന്മേഷം കുറയുമ്പോൾ കർപ്പൂരതുളസി തൈലം മണത്താൽ അത് ഉപാപചയം കൂട്ടാനും ഊർജമേകാനും സഹായിക്കുമെന്നും മിക്ക പഠനങ്ങളും പറയുന്നു. എനർജി ലെവൽ കൂട്ടാൻ വളരെ നല്ലതാണ് കർപ്പൂര തുളസിതൈലം.

ഓറഞ്ചിന്റെ ഗന്ധം...
ഓറഞ്ചിന്റെ ഗന്ധം ചിലർക്ക് അത്ര ഇഷ്ടമല്ല. ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാൻ വളരെ നല്ലതാണ് ഓറഞ്ച്. ഓറഞ്ചിന്റെ ഗന്ധം തടി കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രതിരോധഷിശേ കൂട്ടാൻ വളരെ നല്ലതാണ് ഓറഞ്ച്.

ഗ്രേപ്പ് ഫ്രൂട്ട്....
മുന്തിരിയുടെ ഗന്ധം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒസാകാ സർവകലാശാലാ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിൽ, ഗ്രേപ്പ് ഫ്രൂട്ടിന്റെ ഗന്ധം ശ്വസിക്കുന്നത് എലികളിൽ വിശപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. മുന്തിരി ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ ഏറെ നല്ലതാണ്. അമിതവിശപ്പുള്ളവർ ദിവസവും അൽപം മുന്തിരി കഴിക്കുന്നത് അമിതവിശപ്പ് അകറ്റാൻ സഹായിക്കും.

