Asianet News MalayalamAsianet News Malayalam

ദിവസവും 20 കൂടുതൽ സിഗരറ്റ് വലിച്ചാൽ സംഭവിക്കുന്നത്

അമിതമായ പുകവലി കാഴ്ച ശക്തി നഷ്ടപ്പെടുത്തുമെന്ന് പഠനം. ദിവസം 20 സിഗരറ്റിൽ കൂടുതൽ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Smoking 20 cigarettes a day can make you go blind
Author
Trivandrum, First Published Feb 22, 2019, 9:04 AM IST

അമിതമായ പുകവലി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പുകവലി ക്യാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായ പുകവലി കാഴ്ച ശക്തി നഷ്ടപ്പെടുത്താമെന്ന് പഠനം. ദിവസം 20 സിഗരറ്റിൽ കൂടുതൽ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്നാണ് പഠനത്തിൽ പറയുന്നത്.

റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സൈക്യാട്രി റിസർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. അമിതമായി പുകവലിക്കുന്നവർക്ക് ചുവപ്പ്–പച്ച, നീല–മഞ്ഞ നിറങ്ങളെ തിരിച്ചറിയാൻ സാധിക്കില്ലെന്ന് ഗവേഷകനായ സ്റ്റീവൻ സിൽവർസ്റ്റീൻ പറയുന്നു.

Smoking 20 cigarettes a day can make you go blind

ന്യൂറോ ടോക്സിക് ആയ രാസവസ്തുക്കളാണ് നിറങ്ങൾ തിരിച്ചറിയാനും കാണാനുമുള്ള ശേഷി നശിപ്പിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് നിറങ്ങളെ വേർതിരിച്ചറിയാനുള്ള കഴിവും കുറവായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. 

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി വസ്തുക്കള്‍ സിഗരറ്റിലുണ്ട്. പ്രതിരോധശേഷിയെയും ചിന്താശേഷിയെയും വിവേചനബുദ്ധിയെയും പുകവലി ബാധിക്കുന്നു. തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുന്നു. പുകവലി ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.
 

Follow Us:
Download App:
  • android
  • ios