'കുത്തനെ താഴുന്ന ജനനനിരക്കിന് പ്രധാന കാരണമാകുന്നത് സെക്സ് ഡോളുകളുടെ ഉപയോഗം' മാനസിക പ്രശ്നങ്ങള്‍ക്ക് പുറമേ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍

ടോക്കിയോ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സെക്‌സ് ഡോളുകളുടെ വില്‍പനയില്‍ മുന്നിട്ടുനില്‍ക്കുന്ന ഒരു രാജ്യമാണ് ജപ്പാന്‍. വന്‍ തോതിലുള്ള കച്ചവടമാണ് സെക്‌സ് ഡോളുകളുടെ വിപണിയില്‍ ഇവിടെ നടക്കുന്നത്. 

സെക്‌സ് ഡോളുകളോടുള്ള ഇവരുടെ അമിതമായ സ്‌നേഹം രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ആര്‍.ടി ഡോക്യുമെന്ററി നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. ഡോളുകളെ പ്രണയിക്കുകയും, വിവാഹം കഴിച്ച പങ്കാളിയെ പോലെ കരുതുകയും ചെയ്യുന്നത് ജപ്പാനില്‍ അപൂര്‍വ്വമല്ല. കിടപ്പുമുറിയില്‍ മാത്രമല്ല, ടി.വി കാണുമ്പോഴും അടുക്കളയില്‍ പാചകം ചെയ്യുമ്പോഴുമെല്ലാം പ്രിയപ്പെട്ട പാവയെ അടുത്ത് തന്നെ നിര്‍ത്തും. 

ഇത്തരത്തില്‍ സെക്‌സ് ഡോളുകള്‍ക്ക് അടിമകളാകുന്ന പുരുഷന്മാര്‍ വിവാഹവും കുഞ്ഞുങ്ങളും വേണ്ടെന്ന് വയ്ക്കുന്നതാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. 2017ല്‍ മാത്രം ഒരു മില്ല്യണിന്റെ കുറവാണ് ജനനനിരക്കില്‍ നേരിട്ടത്. ഏറ്റവുമധികം സെക്‌സ് ഡോള്‍ വില്‍പന നടന്ന പ്രദേശങ്ങളിലാണ് കുറവ് ജനനനിരക്ക് രേഖപ്പെടുത്തിയതും. ഇനിയും ഇതേ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തിന്റെ ഭാവി പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മാനസികമായ അസന്തുലിതാവസ്ഥയ്ക്ക് പുറമേ ശാരീരികമായ പ്രശ്‌നങ്ങളും ഈ ശീലം ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

ജപ്പാനില്‍ യുവാക്കള്‍ ഒറ്റപ്പെടലും വിഷാദവും മാറാന്‍ ഏറ്റവും ആദ്യം തന്നെ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സെക്‌സ് ഡോളുകള്‍. സിലിക്കണ്‍ പെണ്‍ പാവകള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ് കൂടുതല്‍. മിനുമിനുപ്പുള്ള തൊലിയും മിഴിവുള്ള കണ്ണുകളുമുള്ള പാവകളെ പലരും പ്രണയിക്കുകയാണ്. മാനസികമായ അസന്തുലിതാവസ്ഥയ്ക്ക് പുറമേ ശാരീരികമായ പ്രശ്‌നങ്ങളും ഈ ശീലം ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അണുബാധയും വന്ധ്യതയുമാണ് പ്രധാനമായും വരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍. 

കൂടുതല്‍ കമ്പനികള്‍ ജപ്പാന്‍ കേന്ദ്രീകരിച്ച് സെക്‌സ് ഡോളുകളുടെ കച്ചവടം വിപുലമാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളുടെ രൂപത്തിലുള്ള ഡോളുകള്‍ നീക്കം ചെയ്തു. അമിതമാകുന്ന സെക്‌സ് ഡോള്‍ പ്രണയത്തെ നിയമപരമായി എതിര്‍ക്കാനും പ്രതിഷേധക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം കൂടുതല്‍ പഠനങ്ങളും ഈ വിഷയത്തില്‍ നടക്കുകയാണ്.