മീന്‍ കഴിക്കുന്നവരുടെ ആയുസ്സില്‍ അതിന്‍റെ വ്യത്യാസം കാണുന്നുവെന്ന് പഠനം ക്യാന്‍സര്‍- ഹൃദയസംബന്ധമായ അസുഖങ്ങളെയും മീന്‍ കഴിക്കുന്നത് സ്വാധീനിക്കുന്നു
ഇറച്ചി അമിതമായി കഴിക്കുന്നത് ധാരാളം കൊഴുപ്പ് ശരീരത്തിലടിയാന് കാരണമാകുമെന്നും ഇത് പല തരത്തിലുള്ള അസുഖങ്ങള്ക്ക് കാരണമാകുമെന്നും നമുക്കറിയാം. എന്നാല് മീനിന്റെ കാര്യത്തില് പലപ്പോഴും വ്യക്തമായ ധാരണകള് നമുക്ക് കിട്ടാറില്ല.
ചൈനയില് നടന്ന നീണ്ട 16 വര്ഷത്തെ പഠനത്തിനൊടുവില് ഗവേഷകര് കണ്ടെത്തിയതെന്തെന്നോ? മീന് കഴിക്കുന്നത് ആയുസ്സിനെ സംരക്ഷിക്കുമെന്ന്. മീനോ അതല്ലെങ്കില് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റ് ഭക്ഷണമോ കഴിക്കുന്നതിലൂടെ ക്യാന്സര്, ഹൃദ്രോഗം പോലുള്ള അസുഖങ്ങളെ ചെറുക്കാനാകും. അതുവഴി ഇത്തരത്തിലുള്ള അസുഖങ്ങള് മൂലമുള്ള മരണത്തെയും തടയാം.

മീന് കഴിക്കുന്നവരില് നടത്തിയ പഠനത്തിനൊടുവില്, ഇവരിലെ ഏറ്റവും കുറഞ്ഞ ശതമാനം പേര്ക്കേ ക്യാന്സറോ ഹൃദ്രോഗമോ പോലുള്ള അസുഖങ്ങള് പിടിപെടുന്നുള്ളുവെന്ന് പഠനം വിലയിരുത്തി.
ഇതില് തന്നെ ആകെ മരണനിരക്കിന്റെ കാര്യത്തില് സ്ത്രീകളാണ് മെച്ചപ്പെട്ട് നില്ക്കുന്നത്. അതായത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്ക്കാണ് ആയുസ് കൂടുതല്. ഹൃദയസംബന്ധമായ അസുഖങ്ങളുടേയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടേയും കാര്യത്തിലും സ്ത്രീകള് തന്നെ സുരക്ഷിതര്.
