2006ല്‍ കേറ്റ് പോളിസൈസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന് ചികിത്സ തേടിയിരുന്നു. ഓവുലേഷന് തടസമാകുന്ന ഒരു ഹോണ്‍മോണ്‍ അവസ്ഥയായിരുന്നു ഇത്. തുടര്‍ന്ന് ഇതിനെ അതിജീവിക്കാനായി കേറ്റ് ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയയാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണിവര്‍ രണ്ട് തവണ ഗര്‍ഭിണിയായത്. 

ലോകത്തില്‍ ഇതുവരെയായി ഇത്തരത്തിലുള്ള പത്ത് കേസുകള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പത്ത് ദിവസത്തെ വ്യത്യാസത്തിന് കേറ്റ് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സൂപ്പര്‍ഫെറ്റേഷന്‍ എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീണ്ടും ഗര്‍ഭിണിയാകുന്ന അവസ്ഥയാണിത്. സൂപ്പര്‍ഫെറ്റേഷന്‍ എന്നത് അത്യപൂര്‍വമായ പ്രതിഭാസമാണ്. 

ഇവര്‍ ആദ്യ വട്ടം ഗര്‍ഭം ധരിച്ചപ്പോള്‍ ഇരട്ടകളായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമതും ഗര്‍ഭം ധരിച്ചതോടെ കേറ്റ് മൂന്ന് കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു കുട്ടിയെ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ നഷ്ടപ്പെടുകയായിരുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടികളായ ചാര്‍ലറ്റും ഒലിവിയയും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ചു. ഇതില്‍ ഒരാള്‍ ഡിസംബര്‍ 20നും മറ്റൊരാള്‍ ഡിസംബര്‍ 30നും ആണ് ജനിച്ചത്. രണ്ട് പെണ്‍കുട്ടികള്‍ക്കും വലുപ്പവും തൂക്കവും വ്യത്യസ്തമാണ്. ഇവര്‍ക്കിപ്പോള്‍ ഏതാണ്ട് 10 മാസം പ്രായമായിരിക്കുന്നു. രണ്ട് പേരും വ്യത്യസ് ബ്ലഡ് ഗ്രൂപ്പുകളാണെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു.ഇത്തരത്തിലുള്ള പ്രതിഭാസം താന്‍ കണ്ടിട്ടേയില്ലെന്നാണ് കേറ്റിന്റെ ഒബ്‌സ്റ്റെറിഷ്യനായ ഡോ.ബ്രാഡ് ആംസ്‌ട്രോംഗ് പറയുന്നത്.