മൂന്നുമാസം പ്രായമായ ഇക്കോ, കണ്ടാല്‍ ആര്‍ക്കും ഓമനിക്കാന്‍ തോന്നുന്ന കുഞ്ഞ്. ആ കുഞ്ഞിന്‍റ മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും സന്തോഷമാണ് റോമിലോയ്ക്കും ഭര്‍ത്താവിനുമുള്ളത്. ഈ സന്തോഷത്തിന് പിന്നില്‍ വലിയൊരു കഥയുണ്ട്. പൂര്‍ണ ആരോഗ്യവതിയായിരിക്കുന്ന ഈ കുഞ്ഞിനെ തന്നതിന് വാണ്ടെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ വിദഗ്ധരായ ഡോക്ടര്‍മാരോട് നന്ദി പറയുകയാണ് ഈ ദമ്പതികള്‍.
ഇക്കോയെ ഗര്‍ഭം ധരിച്ചിരുന്ന 26 ാം ആഴ്ചയില്‍ കുഞ്ഞിന് സുഷുമ്‌നാ നാഡിയില്‍ മാരകമായ തകരാറുണ്ടെന്ന് കണ്ടെത്തി. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ജീവിത കാലം മുഴുവന്‍ ചലമറ്റുകിടക്കുമെന്ന തറിഞ്ഞതോടെ ആകെ വിഷമത്തിലായിരിക്കുകായിരുന്നു ഈ കുടുംബം.
ജനിത വൈകല്യമായ സ്പിന ബിഫിഡ എന്ന രോഗമായിരുന്നു കുഞ്ഞിന്. എന്നാല്‍ അമേരിക്കയില്‍ മാത്രം 1500 മുതല്‍ 2000 വരെ കുഞ്ഞുങ്ങള്‍ ഈ രോഗവുമായി ജനിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തലച്ചോറിനെയോ സ്‌പൈന്‍ കോഡിനെയോ ബാധിക്കുന്ന ഒരു തരം രോഗമാണിത്. സുഷുമ്‌ന നാഡിയിലുള്ള വിള്ളലുകള്‍ക്കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ചലന ശേഷി നഷ്ടപ്പെടാം. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് രൂപപ്പെടുന്ന സമയത്ത് തന്നെ ഈ രോഗം പിടിപ്പെടാം.
എന്നാല്‍ ഏറ്റവും മാരകമായ അവസ്ഥയിലായിരുന്നു ഇക്കോ. ഈ രോഗവുമായി കുഞ്ഞു പിറന്നാല്‍ അധിക കാലം ജീവിക്കില്ലെന്നും വീല്‍ച്ചെയറിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഉദരത്തില്‍ വച്ച് കുഞ്ഞിന് ശസ്ത്രക്രിയ നല്‍കാന്‍ റോമിലോയും ഭര്‍ത്താവും തീരുമാനിച്ചത്. വാണ്ടെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഒരുസംഘം ഫീറ്റല്‍ വിദഗ്ധര്‍, ന്യൂറോസര്‍ജന്‍മാര്‍, ഹൃദ്രോഗവിദഗ്ധര്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ നടത്തുന്ന അപൂര്‍വം ശസ്ത്രക്രിയകളില്‍ ഒന്നാണ് ഇത്.
ഇത്തരം ശസ്ത്രക്രിയ് കൂടുതല്‍ ഫലപ്രദം ഗര്‍ഭസ്ഥശിശുക്കളില്‍ നടത്തുന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്ക് റോമിലോയെ വിധേയയാക്കിയതും. സങ്കീര്‍ണമായ ഈ സര്‍ജറി നടത്തുമ്പോള്‍ ഉദരത്തിലുള്ള കുഞ്ഞിനും അമ്മയ്ക്ക് നല്‍കുന്ന പോലെ തന്നെ ചെറിയ അളവില്‍ അനസ്‌തേഷ്യ നല്‍കാറുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മുറിവുണ്ടാക്കി അംനിയോട്ടിക് ദ്രവത്തിനു ക്ഷതം സംഭവിക്കാതെ വളരെ ശ്രദ്ധാപൂര്‍വമാണ് ഈ ശസ്ത്രക്രിയ നടത്തുക.
ശസ്ത്രക്രിയ കഴിഞ്ഞ് പത്താഴ്ച കഴിഞ്ഞാണ് ഈക്കോ പിറന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍. ദൈവാനുഗ്രഹം കൊണ്ട് ഈക്കോ ഇപ്പോള്‍ പൂര്‍ണാരോഗ്യവതിയാണ്. ഈ മാസം മൂന്നാം മാസത്തിലേക്ക് കടക്കുന്ന ഈക്കോയുടെ വരവ് ഗംഭീരമായി ആഘോഷിക്കാന്‍ തയാറെടുക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.
