തടികുറയ്ക്കാന്‍ മികച്ചോരു പാനീയമാണ് സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ച് ദിവസത്തിനുള്ളില്‍ സ്ലിമ്മിങ് ഡ്രിങ്ക് ഫലം കാണും എന്നാണ് ചില ഫുഡ് ഫിസിഷ്യന്മാരുടെ അഭിപ്രായം. തുടര്‍ച്ചയായി അഞ്ചു ദിവസം ഈ പ്രകൃതിദത്തമായ പാനീയം കഴിക്കണം‍, ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ പാനീയം ഉണ്ടാക്കാന്‍ വെറും 5 മിനിറ്റ് മതിയാവും. മൂന്ന് ചേരുവുകളാണ് ഇതില്‍ വേണ്ടത്‍. മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രമാണ് ചേരുവ.

മല്ലിയില, ദഹനത്തിനും പ്രതിരോധ ശക്തിക്കും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും, തലകറക്കം മനംപുരട്ടല്‍ എന്നിവയില്‍ നിന്ന് രക്ഷനേടാനും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും കുറക്കുകയും ചെയ്യും.

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് നാരങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതോ, അരച്ചെടുത്തതോ ചേര്‍ക്കുക. 4 ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക.